ആസ്റ്റർ മിംസ് കണ്ണൂരിൽ റിവേർസ് ടോടൽ ഷോൾഡർ ആർത്രോ പ്ലാസ്റ്റി സന്ധി മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു; ചികിത്സ നടത്തിയത് കാസർകോട് സ്വദേശിനിക്ക്

കണ്ണൂർ: (www.kvartha.com 22.03.2021) വടക്കേ മലബാറിൽ ആദ്യമായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അപൂർവ ശസ്ത്രക്രിയകൾ ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. 65 വയസ്സുള്ള കാസർകോട് സ്വദേശിനിക്കാണ്  റിവേർസ് ടോടൽ ഷോൾഡർ ആർത്രോ പ്ലാസ്റ്റി എന്ന നൂതന സന്ധി മാറ്റി വെക്കൽ ശസ്ത്രക്രിയ ഡോ. ശ്രീഹരി സി കെ യുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തികരിച്ചത്. 

Kannur, Kerala, News, Hospital, Surgery, Technology, Malabar, America, Thiruvananthapuram, Sports, Injury, Aster Mims Kannur successfully completes reverse shoulder arthroplasty joint replacement surgery.


സാധാരണയായി ചെയ്യുന്നതിനു വിഭിന്നമായി ഷോൾഡർ ബോളിന്‍റെയും സോകറ്റിന്റെയും സ്ഥാനം പരസ്പരം മാറ്റി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഏറെ സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. ഡോ. സുപ്രിയയുടെ നേതൃത്വത്തിലുള്ള അനസ്തേഷ്യ വിഭാഗം ഏറെ ശ്രദ്ധയോടെയാണ് ഇത് കൈകാര്യം ചെയ്തത്.

അമേരിക്കൻ നിർമിത ഉപകരണം ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയായ 17 കാരന് ഡോ. ശ്രീഹരിയുടെ നേതൃത്വത്തിൽ നടത്തിയ  ആംഗിൾ ആർതോസ്കോപി ആൻഡ് ഓഗ് മെന്‍റേഷന്‍ ലിഗമെന്റ് റിപയർ (Ankle Arthroscopy and augmentation ligament repair) എന്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയത് ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

സങ്കീർണമായ ട്രോമ, സന്ധിമാറ്റിവെക്കൽ, സ്പോർട്സ് ഇൻഞ്ചുറി, ആർത്രോസ് കോപി, പിഡിയാട്രിക് ഓർതോ, തുടങ്ങിയ എല്ലാ ശസ്ത്രക്രിയകളും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓർതോ വിഭാഗത്തിലെ ഡോ. നാരായണപ്രസാദ്, ഡോ. ശ്രീഹരി, ഡോ. ഇംതിയാസ് വി കെ എന്നിവരുടെ നേതൃത്വത്തിൽ ആസ്റ്റർ മിംസിൽ വിജയകരമായി നടത്തി വരുന്നു. 

ആസ്റ്റർ മിംസ് കണ്ണൂരിൽ ഓർതോ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മുട്ട്, ഷോൾഡർ വേദന ക്ലിനിക് ആരംഭിച്ചിരിക്കുന്നു. എല്ലാ വ്യാഴാഴ്ചയും  10 മണി മുതൽ 2 മണി വരെയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഏപ്രിൽ 1 മുതൽ 30 വരെ ആർത്രോസ്കോപി ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. 

ബുകിങ്ങിനും കൂടുതൽ  വിവരങ്ങൾക്കും ബന്ധപ്പെടുക : +91 6235000533

Keywords: Kannur, Kerala, News, Hospital, Surgery, Technology, Malabar, America, Thiruvananthapuram, Sports, Injury, Aster Mims Kannur successfully completes reverse shoulder arthroplasty joint replacement surgery.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?