ഹോളി ആഘോഷത്തിനിടെ രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ മുഖത്തെറിഞ്ഞു; പരാതിയുമായി ബിജെപി എംപി


കൊല്‍ക്കത്ത: (https://ift.tt/2PbioJO) ഹോളി ആഘോഷത്തിനിടെ രാസവസ്തുക്കളടങ്ങിയ നിറങ്ങള്‍ മുഖത്തെറിഞ്ഞ് പരിക്കേറ്റതായി ബിജെപി എംപിയുടെ പരാതി. ബംഗാളില്‍ ആദ്യഘട്ട വോടെടുപ്പ് പുരോഗമിക്കുന്നതനിടെയാണ് ഹൂഗ്ലി എംപിയായ ലോകെറ്റ് ചാറ്റര്‍ജി പരാതിയുമായെത്തിയത്. 

കൊഡാലിയയില്‍ പ്രചാരണം പുരോഗമിക്കുന്നതിനിടെ വഴിയില്‍ സ്ത്രീകള്‍ ഹോളി ആഘോഷിക്കുന്നുണ്ടായിരുന്നു. കുട്ടികളും സ്ത്രീകളും പാട്ട് പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. അവര്‍ ഹോളി ആഘോഷിക്കാന്‍ ക്ഷണിച്ചപ്പോള്‍ കൊറോണയായതിനാല്‍ ആവശ്യം നിരസിച്ചു. പകരം നിറങ്ങള്‍ ദേഹത്തെറിഞ്ഞോളാന്‍ സ്ത്രീകളോട് പറഞ്ഞു. 

ആ സമയം അവിടെയുണ്ടായിരുന്ന രണ്ടുപുരുഷന്‍മാര്‍ മുന്നോട്ടുവരികയും തീര്‍ച്ചയായും നിറങ്ങള്‍ വിതറാമെന്ന് പറയുകയുമായിരുന്നു. അവര്‍ സ്ത്രീകളുടെ സംഘത്തില്‍പ്പെട്ടവരാണെന്നാണ് കരുതിയിരുന്നതെന്നും ലോകെറ്റ് ചാറ്റര്‍ജി പറഞ്ഞു.   

News, National, India, Kolkata, BJP, MP, Holi, Attack, Corona, Assembly-Election-2021, Complaint, Colour containing 'harmful chemical' thrown at Locket Chatterjee in West Bengal's Hooghly; BJP MP blames TMC


നിമിഷങ്ങള്‍ക്കകം പുരുഷന്‍മാര്‍ നിറങ്ങളുമായി വരികയും മുഖത്തേക്ക് എറിയുകയുമായിരുന്നു. കണ്ണട വെച്ചിരുന്നതിനാല്‍ കണ്ണിന് ഒന്നും പറ്റിയില്ലെന്നും എന്നാല്‍ കണ്ണിന്റെ വശങ്ങളില്‍ പൊള്ളല്‍ അനുഭവപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.   

ആരാണ് തന്റെ കണ്ണിലേക്ക് നിറങ്ങളെറിഞ്ഞതെന്ന് നോക്കിയപ്പോള്‍ തൃണമൂല്‍ ബാഡ്ജ് ധരിച്ച് മൂന്നുനാലുപേര്‍ അല്‍പ്പം അകലെ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവരില്‍ ഒരാളാണ് രാസവസ്തുക്കള്‍ അടങ്ങിയ നിറങ്ങള്‍ മുഖത്തേക്ക് എറിഞ്ഞതെന്നും അവര്‍ ആരോപിച്ചു. സംഭവത്തിന് പിന്നാലെ തുണി ഉപയോഗിച്ച് കണ്ണ് മറച്ചിരിക്കുന്ന ലോകെറ്റ് ചാറ്റര്‍ജിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു. 

Keywords: News, National, India, Kolkata, BJP, MP, Holi, Attack, Corona, Assembly-Election-2021, Complaint, Colour containing 'harmful chemical' thrown at Locket Chatterjee in West Bengal's Hooghly; BJP MP blames TMC

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?