പെട്രോള്‍ പമ്പുകളിലെ മോദി മുഖമുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍


(www.evisionnews.co): കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത 72 മണിക്കൂറിനുള്ളില്‍(മൂന്ന് ദിവസത്തിനുള്ളില്‍) പോസ്റ്ററുകളും ഹോര്‍ഡിംഗ്സും നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.

കോവിഡ് വാക്സിനേഷന്‍ പ്രചാരണത്തിലും പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്‍പ്പെടുന്ന ഹോര്‍ഡിംഗ്സുകള്‍ വ്യാപകമായതിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരാതിയുമായി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?