ബിജെപി ഓഫീസിനുള്ളില്‍ യുവാവിനെ തല്ലിച്ചതച്ച് കേന്ദ്രമന്ത്രി; പ്രതിഷേധം വ്യാപകം
ദേശീയം (www.evisionnews.co): പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിനകത്തുവെച്ച് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ബാബുലിനെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നത്.
എന്നാല്‍ താന്‍ ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും തല്ലാന്‍ പോകുന്നതുപോലെ കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാബുല്‍ പറയുന്നത്. ബാബുല്‍ ആരെയും അടിക്കാനോ ശാരീരികമായി ഉപദ്രവിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് സംഭവത്തെക്കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നത്.
Powered by Info News For You

Comments
Post a Comment