രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി ഒളിവില്‍



ലഖ്‌നൗ: (https://ift.tt/3cCMOws) ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ രാത്രി ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച പ്രതി ഒളിവില്‍. 

അലിഗഡില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുളേള ഗംഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബഹളം വച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന ബന്ധുവിനെ പ്രതി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ചെറിയ പരിക്കുകളോടെ ഇയാള്‍ രക്ഷപ്പെട്ടു. 

News, National, India, Uttar Pradesh, Lucknow, Molestation, Accused, Police, Case, Complaint, Attack, Vehicles, In Aligarh Girl was molested when she went to the toilet; Defendant absconding


സംഭവം നടന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗ്രാമത്തില്‍ തന്നെയുള്ള ഒരു യുവാവിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Uttar Pradesh, Lucknow, Molestation, Accused, Police, Case, Complaint, Attack, Vehicles, In Aligarh Girl was molested when she went to the toilet; Defendant absconding

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?