വിദേശ കാണികള്‍ക്കു മുമ്പാകെ ഒളിമ്പിക്‌സ് ഗാലറികള്‍ കൊട്ടിയടച്ച് ജപാന്‍; ആറു ലക്ഷം ടികെറ്റുകള്‍ റീഫന്‍ഡ് ചെയ്യും



ടോക്യോ: (https://ift.tt/2QpwfN4) വിദേശ കാണികള്‍ക്കു മുമ്പാകെ ഒളിമ്പിക്‌സ് ഗാലറികള്‍ കൊട്ടിയടച്ച് ജപാന്‍. കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നത് കണക്കിലെടുത്ത് ഈ വരുന്ന ജൂലൈ 23 മുതല്‍ ടോക്യോ വേദിയാവുന്ന ഒളിമ്പിക്‌സിലും ആഗസ്റ്റില്‍ ആരംഭിക്കുന്ന പാരാലിമ്പിക്‌സിലും വിദേശികളായ കാണികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് ജപാന്‍ ഒളിമ്പിക്‌സ് കമിറ്റിയുടെ തീരുമാനം. 

നേരത്തേ ടികെറ്റെടുത്ത വിദേശ കാണികള്‍ക്ക് തുക തിരിച്ചു നല്‍കുമെന്നും ടോക്യോ ഒളിമ്പിക്‌സ് കമിറ്റി പ്രസിഡന്റ് സെയ്‌കോ ഹഷിമോട്ടോ അറിയിച്ചു. രാജ്യാന്തര ഒളിമ്പിക് കമിറ്റി പ്രസിഡന്റ് തോമസ് ബാഹ്, ടോക്യോ ഗവര്‍ണര്‍ യുറികോ കോയിക് എന്നിവര്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുത്ത ഉന്നതസമിതിയാണ് തീരുമാനമെടുത്തത്. 2020 ജൂലൈ-ആഗസ്റ്റിലായി നടക്കേണ്ട ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.

News, World, Olympics, Tokyo, Sports, COVID-19, Health, Health and Fitness, Overseas fans barred from Tokyo Olympics


ഒളിമ്പിക്‌സിനായി വിദേശ കാണികള്‍ വാങ്ങിക്കൂട്ടിയ ആറു ലക്ഷം ടികെറ്റുകളുടെ പണം തിരിച്ചുനല്‍കുമെന്ന് സംഘാടകര്‍. മൂന്നു ലക്ഷം പാരാലിമ്പിക്‌സ് ടികെറ്റുകളും തിരികെ നല്‍കും.

വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം തുടരുന്നതും, യാത്രാവിലക്കും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതും, കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ റിപോര്‍ട് ചെയ്യപ്പെടുന്നതുമായ സാഹചര്യത്തില്‍ കൂടുതല്‍ സാഹസം വേണ്ടെന്നാണ് സംഘാടകരുടെ നിലപാട്. 

Keywords: News, World, Olympics, Tokyo, Sports, COVID-19, Health, Health and Fitness, Overseas fans barred from Tokyo Olympics

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?