ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി ഇഡി വീണ്ടും സുപ്രീം കോടതിയിലേക്ക്

ദില്ലി: (www.kvartha.com 20.03.2021) ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും സുപ്രീം കോടതിയിലേക്ക്. സർകാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇഡി ആരോപിച്ചു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്ത വിവരവും ഇഡി സുപ്രീം കോടതിയെ അറിയിച്ചു. നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർകാർ തന്നെ തടസ്സം നിൽക്കുന്നുവെന്നും ഇഡി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നുവെന്ന് വരുത്താൻ നീക്കം നടക്കുന്നുവെന്നും സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് ഇതിനായി മൊഴി നൽകിപ്പിച്ചുവെന്നും ഇഡി ആരോപിക്കുന്നു.

News, Pinarayi Vijayan, Enforcement, New Delhi, Delhi, Supreme Court of India, Supreme Court, Court, Bail, Chief Minister,

എന്നാൽ ലൈഫ് അഴിമതി അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ എൻഫോഴ്സമെൻറ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന വനിതാ പൊലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസെടുത്തത്.

ഇഡിയുടെ കസ്റ്റഡയിലിരിക്കുമ്പോള്‍ രാത്രി ഏറെ വൈകിയും പുലർചെയുമായി മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ എൻഫോഴ്മെൻ്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്.

Keywords: News, Pinarayi Vijayan, Enforcement, New Delhi, Delhi, Supreme Court of India, Supreme Court, Court, Bail, Chief Minister, ED goes back to Supreme Court seeking cancellation of Shiv Shankar's bail.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?