ഒമാനില്‍ ഹോം ഡെലിവറി സേവനങ്ങള്‍ക്ക് ഇളവു നല്‍കി സുപ്രീം കമിറ്റി

മസ്‌കത്ത്: (www.kasargodvartha.com 13.03.2021) ഒമാനില്‍ ഹോം ഡെലിവറി സേവനങ്ങള്‍ക്ക് ഇളവു നല്‍കി സുപ്രീം കമിറ്റി. ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ ഒരാഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ഇളവുകള്‍. രാത്രി എട്ട് മണിക്ക്  ശേഷം റസ്റ്റോറന്റുകളുടെയും ഭക്ഷ്യോല്‍പന്ന സ്ഥാപനങ്ങളുടെയും ഹോം ഡെലിവറി അനുവദിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച് നാലു മുതല്‍ ഒമാനിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ രാത്രി എട്ട് മണി മുതല്‍ പുലര്‍ചെ അഞ്ചു മണി വരെ അടച്ചിടണമെന്ന നിര്‍ദേശം പ്രാബല്യത്തില്‍ വന്നത്. 

മാര്‍ച് 20 വരെയാണ് രാത്രിയിലെ അടച്ചിടല്‍ പ്രാബല്യത്തിലുള്ളത്. ഇന്ധന സ്റ്റേഷനുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ വില്‍പന, ടയര്‍ അറ്റകുറ്റപ്പണി സ്ഥാപനങ്ങള്‍ക്കും രാത്രി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ധന സ്റ്റേഷനുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവക്ക് തുടക്കം മുതലേ ഇളവ് നിലവിലുണ്ട്.

News, Gulf, World, Top-Headlines, COVID-19, Muscat, Home delivery, Oman, Home delivery services exempted from night closure in Oman

Keywords: News, Gulf, World, Top-Headlines, COVID-19, Muscat, Home delivery, Oman, Home delivery services exempted from night closure in Oman



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?