സ്ഥാനാർഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അഡ്വ. സി എച് കുഞ്ഞമ്പു ഉദുമ മണ്ഡലം പര്യടനം ആരംഭിച്ചു
ഉദുമ: (www.kasargodvartha.com 11.03.2021) ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉദുമ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ. സി എച് കുഞ്ഞമ്പു തെരെഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. സിപിഎം പാർടി ഗ്രാമമായ ബേഡകത്ത് നിന്നായിരുന്നു പര്യടനത്തിന് തുടക്കമിട്ടത്.
മുതിര്‍ന്ന സിപിഎം നേതാവ് ജില്ലാ സെക്രടറിയേറ്റ് അംഗം പി രാഘവനെ വീട്ടില്‍ ചെന്ന് കണ്ട അദ്ദേഹം കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തിലെ പ്രധാനപ്പെട്ട ടൗണുകളില്‍ പര്യടനം നടത്തി. മുതിര്‍ന്ന നേതാക്കളെ സന്ദർശിച്ച് ആശിര്‍വാദം ഏറ്റുവാങ്ങി.
Keywords: News, CPM, Uduma, Panchayath, Kasaragod, Niyamasabha-Election-2021, Kerala, Bedakam, LDF, CPM, Following the candidate announcement, Adv. CH Kunjambu started election campaign in Uduma constituency.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment