ഡെല്‍ഹിയില്‍ കേന്ദ്രസര്‍കാരിന് കൂടുതല്‍ അധികാരം നല്‍കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിന് ലോക്‌സഭയുടെ അംഗീകാരം; പ്രതിഷേധവുമായി കെജ്‌രിവാള്‍


ന്യൂഡെല്‍ഹി: (https://ift.tt/3vSjMBN) ഡെല്‍ഹിയില്‍ കേന്ദ്രസര്‍കാരിന് കൂടുതല്‍ അധികാരം നല്‍കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണത്തിന് ലോക്‌സഭയുടെ അംഗീകാരം. ഡെല്‍ഹി ദേശീയ തലസ്ഥാന പ്രദേശം (ഭേദഗതി) ബില് 2021 ആണ് ലോക്‌സഭ ബുധനാഴ്ച പാസാക്കിയത്. ഡെല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍കാരിന്റെയും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലെഫ്റ്റനന്റ് ഗവര്‍ണറുടെയും അധികാരങ്ങള്‍ വ്യക്തമാക്കുന്ന നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം.

News, National, India, New Delhi, Central Government, Law, Lok Sabha, Arvind Kejriwal, Government, Governor, Chief Minister, Lok Sabha clears bill which gives Delhi L-G more power


ദേശീയ തലസ്ഥാനത്തെ ഔദ്യോഗിക കാര്യനിര്‍വഹണവുമായി ബന്ധപ്പെട്ട അവ്യക്തത അവസാനിപ്പിക്കുന്നതിനാണ് ബില്‍ കൊണ്ടുവന്നതെന്ന് കേന്ദ്രം പറയുന്നു. നഗരത്തിലെ ജനങ്ങള്‍ക്ക് ഇത് പ്രയോജനകരമാകുമെന്നും കേന്ദ്ര സര്‍കാര്‍ അവകാശപ്പെടുന്നു. 

അതേസമയം ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമം നടപ്പാക്കിയതെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു.

Keywords: News, National, India, New Delhi, Central Government, Law, Lok Sabha, Arvind Kejriwal, Government, Governor, Chief Minister, Lok Sabha clears bill which gives Delhi L-G more power

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?