കള്ളവോട് സിപിഎമിന്റെ രാഷ്ട്രീയ ശൈലിയാണെന്ന് കെ സുധാകരൻ

കണ്ണൂർ: (www.kvartha.com 28.03.2021) കള്ളവോട് സിപിഎമിന്റെ രാഷ്ട്രീയ ശൈലിയാണെന്നും കള്ളവോട് എന്നും ഉണ്ടായിട്ടുണ്ടെന്നും ഏത് വിധേനയും ജയിക്കുകയെന്ന രീതിയിലാണ് സിപിഎമിന്റെ പ്രവർത്തനമെന്നും കെ സുധാകരൻ എംപി.

80 വയസിന് മുകളിലുള്ളവർക്കുള്ള വോടിന്റെ പേരിലും തട്ടിപ്പ് നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. തപാൽ വോട് ശേഖരിച്ച് പ്ലാസ്റ്റിക് സഞ്ചിയിലാക്കിയാണ് ഉദ്യോഗസ്ഥർ മടങ്ങുന്നത്. ഇവർക്ക് ഐഡി കാർഡ് പോലും ഇല്ലെന്നും പേരാവൂരിലെ സംഭവത്തെ മുൻനിർത്തി സുധാകരന്‍ ആരോപിച്ചു.

ഇടത് അനുഭാവികൾ മാത്രമാണ് ഇലക്ഷൻ ഡ്യൂടിയിലുള്ളതെന്നും കള്ളവോടിന് പ്രതിക്കൂട്ടില്‍ നിന്ന ഉദ്യോഗസ്ഥർ വരെ ഡ്യൂടിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

News, Assembly Election, Assembly-Election-2021, Election Commission, Election, Voters, Kerala, State, Top-Headlines, Political party, Politics, Kannur, K.Sudhakaran, CPM,

ആന്തൂരും പാപ്പിനിശ്ശേരിയിലുമൊക്കെ വനിതാ ജീവനക്കാർക്ക് എന്ത് ചെയ്യാൻ പറ്റുമെന്നാണ്, പയ്യന്നൂർ പോലുള്ള സ്ഥലങ്ങളിൽ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചതെന്നും വനിതാ ഉദ്യോഗസ്ഥരാകുമ്പോൾ ഭീഷണിപ്പെടുത്തി കള്ളവോട് ചെയ്യാമെന്നും സുധാകരൻ ആക്ഷേപിച്ചു. വനിതാ ജീവനക്കാർക്ക് എത്ര മാത്രം പിടിച്ചു നിൽക്കാൻ കഴിയുമെന്നും ഒന്ന് ശബ്ദമുയർത്തിയാൽ അവർ നിശബ്ദരാകില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Keywords: News, Assembly Election, Assembly-Election-2021, Election Commission, Election, Voters, Kerala, State, Top-Headlines, Political party, Politics, Kannur, K.Sudhakaran, CPM, K Sudhakaran says Fraudulent vote is the political style of the CPM.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?