കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ല, ഇന്ത്യ നിര്‍മിച്ച ആശയമാണ്, കുടുംബം അപ്രസക്തം: പ്രിയങ്ക ഗാന്ധി
ന്യൂഡെല്‍ഹി: (https://ift.tt/3c9v8JQ) കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ലെന്ന് പ്രിയങ്ക ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അസമിലെത്തിയപ്പോള്‍ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ലെന്നും ഇന്ത്യ നിര്‍മിച്ച ആശയമാണ് കോണ്‍ഗ്രസ് എന്നും അതില്‍ ഗാന്ധി കുടുംബം അപ്രസക്തമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കുടുംബമായിക്കോട്ടെ, നേതാവായിക്കോട്ടെ, ആശയത്തിനാണ് പ്രാധാന്യം. ഈ ആശയം സജീവമായി തുടരും. കോണ്‍ഗ്രസ് നിലനില്‍ക്കുന്നിടത്തോളം ഈ ആശയം ഉള്‍കൊള്ളും -പ്രിയങ്ക പറഞ്ഞു.
അസമില്‍ കടുത്ത പോരാട്ടം നടക്കും. ഈ പോരാട്ടം ബി ജെ പിക്കെതിരെ മാത്രമല്ല, അവരുടെ ആശയങ്ങള്‍ക്കെതിരെയാണ്. അസമിന്റെ സ്വത്വത്തിനെതിരായ ബി ജെ പിയുടെ നീക്കത്തിനെതിരെയാണ് -പ്രിയങ്ക വ്യക്തമാക്കി.
Keywords: News, Congress, New Delhi, National, Assam, Politics, Priyanka Gandhi, Assembly Election, Assembly-Election-2021, India, Congress an idea on which India was built, Gandhi family irrelevant: Priyanka Gandhiअसम में कांग्रेस ने 5 गारंटी देकर असम के उन्नयन का क्लियर रोडमैप दिया है। भाजपा दो CM, पिछले घोषणा पत्र के धोखे एवं असम की चाभी दिल्ली में देने की छटपटाहट से कंफ्यूजन में है।
— Priyanka Gandhi Vadra (@priyankagandhi) March 22, 2021
জয় আই অসম के नारे की विजय तय है।
हम दो हमारे दो और भाजपा के सिंडीकेट राज को असम की जनता नकार रही है pic.twitter.com/CbvrRlevKz
Powered by Info News For You

Comments
Post a Comment