നെയ്യാറ്റിന്‍കരയില്‍ നാല്‍പതുകാരി ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍



തിരുവനന്തപുരം: (https://ift.tt/3c0v1ip) നെയ്യാറ്റിന്‍കരയില്‍ വീടിനടുത്തുളള കെട്ടിടത്തില്‍ നാല്‍പതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലിയോട് സ്വദേശി ചിത്രലേഖയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മാരായമുട്ടം പൊലീസ് അറിയിച്ചു. വീടിന് സമീപത്ത് സിഐടിയുവിന്റെ ഓഫീസ്  പ്രവര്‍ത്തിക്കുന്ന പഴയ   കെട്ടിടത്തിനുളളിലാണ് ചിത്രലേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രാവിലെ ചിത്രലേഖയും ഭര്‍ത്താവ് സന്തോഷും ഒരുമിച്ച് അമ്പലത്തില്‍ പോയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയതിന് ശേഷം ജോലി സ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി തിരികെയെത്തിയപ്പോഴാണ് ചിത്രലേഖയെ കാണുന്നില്ലെന്ന വിവരമറിയുന്നത്. 

News, Kerala, State, Thiruvananthapuram, Obituary, Death, Police, Case, 40-year-old woman found dead in Neyyattinkara


തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കെട്ടിടത്തിനുളളിലെ ജനല്‍കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് അറുത്തുമാറ്റിയ ശേഷം മാരായമുട്ടം സ്റ്റേഷനില്‍ വിവരമറിയിക്കുന്നത്. 

കഴിഞ്ഞ കുറച്ചുനാളുകളായി ചിത്രലേഖ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റുമോര്‍ടെം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്നും  പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Thiruvananthapuram, Obituary, Death, Police, Case, 40-year-old woman found dead in Neyyattinkara

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?