കുമ്പഡാജെ മഖാം ഉറൂസിന് പ്രൗഢമായ തുടക്കം
കാസര്‍കോട് (www.evisionnews.co): ചരിത്ര പ്രസിദ്ധവും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രവുമായ കുമ്പഡാജെ മഖാം ഉറൂസിന് പ്രൗഢമായ തുടക്കം. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ വളരേ വിപുലമായി നടത്തപ്പെടാറുള്ള മഖാം ഉറൂസ് ഇന്നു മുതല്‍ നാലുദിന മതപ്രഭാഷണ പരിപാടി നടക്കും. ഇന്ന് രാവിലെ ജമാഅത്ത് പ്രസിഡണ്ട് എന്‍. അബ്ദുല്‍ റഹ്‌മാന്‍ ഹാജി പതാക ഉയര്‍ത്തലോടെ ഉറൂസിന് തുടക്കമായി. ജാതി മതജനങ്ങളുടെ സന്ദര്‍ശന കേന്ദ്രമായ കുമ്പഡാജെ മഖാം ഉറൂസ് മത മൈത്രി വിളിച്ചോതുന്ന സംഗമം കൂടിയാണ്. ഇന്ന് രാത്രി സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉത്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി പ്രഗത്ഭരായ സയ്യിദന്മാരും പ്രഭാഷകന്മാരും സംബന്ധിക്കും.
Powered by Info News For You

Comments
Post a Comment