സീറ്റ് ജോസഫിന് തന്നെ; ഇരിക്കൂറിൽ കോൺഗ്രസിൽ പൊട്ടിത്തെറി
കണ്ണൂർ: (www.kvartha.com 15.03.2021) ഇരിക്കൂറിൽ മണ്ഡലത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. സജീവ് ജോസഫിന് സീറ്റ് നൽകിയത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ് എ ഗ്രൂപ്. ജില്ലയിൽ കോൺഗ്രസിന് സാധ്യതയുള്ള മൂന്ന് സീറ്റുകളിലും എ ഗ്രൂപ് യോഗം വിളിച്ചുവെന്നാണ് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്ന സോണി സെബാസ്റ്റ്യൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് സോണി സെബാസ്റ്റ്യനെ പിന്തുണയ്ക്കുന്ന, എ ഗ്രൂപ് നേതാക്കളുടെ പദ്ധതി.
സജീവ് ജോസഫ് വിഭാഗീയപ്രവർത്തനം നടത്തുന്നയാളാണെന്നും, സീറ്റ് നൽകിയതിന്‍റെ ഫലം ദുരന്തമായിരിക്കുമെന്നും സോണി സെബാസ്റ്റ്യൻ പറഞ്ഞു. പ്രതിഷേധിക്കാൻ തന്നെയാണ് കെപിസിസി ജനറൽ സെക്രടറി സ്ഥാനം രാജിവച്ചതെന്നും സോണി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിനെതിരെ എ ഗ്രൂപ് നടത്തിയ രാപകൽ സമരത്തിനിടെ പന്തലിലേക്ക് പാഞ്ഞുകയറിയ ഐ ഗ്രൂപ് പ്രവർത്തകർ സംഘട്ടനം ഉണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ച് സജീവ് ജോസഫിന് തന്നെ സീറ്റ് നൽകിയതിലാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നത്.
എന്നാൽ, ദില്ലിയിൽ നേതാക്കളുടെ പെട്ടി പിടിച്ചുനടന്നയാൾ എന്ന ആരോപണം തന്നെ അപമാനിക്കാനാണ് എന്നാണ് സ്ഥാനാർഥി സജീവ് ജോസഫ് പറയുന്നത്.
Keywords: News, Politics, Assembly Election, Assembly-Election-2021, Election, Kannur, Congress, Protest, Kerala, State, Protest in Congress over Irikkur constituency.
Powered by Info News For You

Comments
Post a Comment