ആർ ബാലശങ്കറിൻ്റെ പിന്നാലെ പോകാൻ മാധ്യമങ്ങൾക്ക് നാണമുണ്ടോ ? ബിജെപി-സിപിഎം രഹസ്യധാരണയെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി

മഞ്ചേരി: (www.kvartha.com 18.03.2021) തെരെഞ്ഞെടുപ്പിൽ ബിജെപി-സിപിഎം രഹസ്യധാരണയുണ്ടെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിൻ്റെ പ്രസ്താവനയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണാറായി വിജയൻ. ശബരിമല വിഷയത്തിലും നിലപാട് വ്യക്തമാക്കിയ അദ്ദേഹം മഞ്ചേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല ചർചയാക്കാനുള്ള ശ്രമം ഉണ്ടായെന്നും സംസ്ഥാനത്ത് കോലീബി സഖ്യമുണ്ടായിരുന്നുവെന്ന ഒ രാജഗോപാലിൻ്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചെവിയിൽ പഞ്ഞിവച്ച് കേൾക്കാതിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബിജെപി ഒ രാജഗോപാൽ കേരളത്തിൽ കോലീബി (കോൺ​ഗ്രസ് - മുസ്ലീം ലീ​ഗ് - ബിജെപി) സഖ്യമുണ്ടായിരുന്നു എന്ന് പറഞ്ഞതൊന്നും മാധ്യമങ്ങൾ കേൾക്കുന്നില്ല.

News, Pinarayi Vijayan, Chief Minister, BJP, CPM, Assembly Election, Assembly-Election-2021, Election, Politics, Political party, Top-Headlines,


ബിജെപി - യുഡിഎഫ് സഖ്യമുണ്ടായിരുന്നുവെന്ന് ഒ രാജഗോപാൽ പറയുബോൾ മാധ്യമ പ്രവർത്തകർ ചെവിയിൽ പഞ്ഞി വച്ച് കേൾക്കാതിരിക്കുന്നു. ആർ ബാലശങ്കറിൻ്റെ പിന്നാലെ പോകാൻ മാധ്യമങ്ങൾക്ക് നാണമുണ്ടോ ?

ഇപ്പോൾ തെരെഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാൻ ശ്രമിക്കുകയാണ്. ഇതിന് മുൻപൊരു തെരഞ്ഞെടുപ്പ് നടന്നപ്പോൾ ശബരിമല ച‍ർചയായോ? ശബരിമല കേസ് നിലവിൽ സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്.

ആ കേസിൽ പുതിയ വിധി വരുമ്പോൾ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ച‍ർചയ്ക്ക് പ്രസക്തിയുള്ളൂ. ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച് സർകാർ വിധി നടപ്പാക്കും.

Keywords: News, Pinarayi Vijayan, Chief Minister, BJP, CPM, Assembly Election, Assembly-Election-2021, Election, Politics, Political party, Top-Headlines, CM responds to BJP-CPM collusion.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?