ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാര്‍ക്ക് സാംസ്‌കാരിക വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി


ദുബൈ: (https://ift.tt/2Oc2RIZ) ലോകമെമ്പാടുമുള്ള ആയിരം കലാകാരന്മാര്‍ക്ക് 10 വര്‍ഷത്തേക്ക് സാംസ്‌കാരിക വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി അറിയിച്ചു. 'സാംസ്‌കാരിക വിസ' എന്ന പേരില്‍ ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭം 2019ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാച്ചത്. 

46 രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളില്‍ നിന്ന് 261 സാംസ്‌കാരിക വിസാ അപേക്ഷകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മൊത്തം 120 അപേക്ഷകര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു. ഈ അപേക്ഷകരില്‍ ഭൂരിഭാഗത്തിനും വിസ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. അധികൃതര്‍ നിര്‍ദേശിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പ്രധാന മാനദണ്ഡങ്ങളും പാലിക്കുന്ന അപേക്ഷകളാണ് സ്വീകരിക്കുന്നത്. സ്‌പോണ്‍സര്‍ ഇല്ലാതെ വിസാ ഉടമകള്‍ക്ക് തന്നെ ഇവ പുതുക്കാനും സാധിക്കും.

News, World, Gulf, Dubai, Visa, UAE, Dubai to issue 10-year 'cultural visa' to 1,000 people around the world


എമിറേറ്റിന്റെ വിജ്ഞാനാധിഷ്ഠിത മേഖലകളിലെ എഴുത്തുകാര്‍, കലാകാരന്മാര്‍ എന്നിവരുടെ പങ്കാളിത്തം പരമാവധി വര്‍ദ്ധിപ്പിക്കാനും അതിന്റെ വികസന പ്രക്രിയയില്‍ ദുബൈയുടെ സാംസ്‌കാരികവും, സൃഷ്ടിപരവുമായ മേഖലകളുടെ പങ്ക് ഉയര്‍ത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. മികച്ച അറബ്, അന്തര്‍ദ്ദേശീയ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യുഎഇയുടെ ലക്ഷ്യത്തിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി. പ്രതിഭാസമ്പന്നമായ സര്‍ഗ്ഗാത്മകതയുടെ കേന്ദ്രമാക്കി ദുബൈയെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

Keywords: News, World, Gulf, Dubai, Visa, UAE, Dubai to issue 10-year 'cultural visa' to 1,000 people around the world

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?