മഞ്ചേശ്വരത്ത് വി.വി രമേശന്‍ സിപിഎം സ്ഥാനാര്‍ഥി


കാസര്‍കോട് (www.evisionnews.co): പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ വി.വി. രമേശനെ മത്സരിപ്പിക്കാനൊരുങ്ങി സിപിഎം. ഇന്ന് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിയത്. മഞ്ചേശ്വരത്ത് കെ.ആര്‍ ജയാനന്ദയെ മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ ജയാനന്ദയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഭിന്നസ്വരമുയരുകയും ഒരുവിഭാഗം പരസ്യമായി പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്യുകയായിരുന്നു.

നേരത്തെ വിപി മുസ്ഥഫ, കെവി കുഞ്ഞിരാമന്‍ എന്നിവരുടെ പേരുകള്‍ സജീവമായി ഉണ്ടായിരുന്നു. ഇതിനിടയിലാണ് ജയാനന്ദനെ സ്ഥനാര്‍ഥിയാക്കാന്‍ സംസ്ഥാന സമിതി നിര്‍ദേശിച്ചത്. തുടര്‍ന്ന് വിവി രമേശനെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ശകത്മായി വാദിച്ചു. ഇതേതുടര്‍ന്ന് പരിഹാര ഫോര്‍മുല എന്ന നിലയില്‍ വി.വി രമേശന്റെ പേര് നിര്‍ദ്ദേശിക്കുകയും അത് അംഗീകരിക്കുകയുമായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?