തമിഴ് നടന്‍ തീപെട്ടി ഗണേശന്‍ അന്തരിച്ചു
ചെന്നൈ: (www.kvartha.com 22.03.2021) തമിഴ് നടന്‍ തീപെട്ടി ഗണേശന്‍ (കാര്‍ത്തിക്) അന്തരിച്ചു. അസുഖബാധിതനായി മധുരൈ സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംവിധായകന്‍ സീനു രാമസ്വാമിയാണ് മരണവാര്‍ത്ത പങ്കുവച്ചത്.
'എന്റെ ചിത്രങ്ങളില്‍ അഭിനയിച്ച തീപെട്ടി ഗണേശന്‍ എന്ന കാര്‍ത്തിക്കിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദരാഞ്ജലികള്‍ ഗണേശാ', സീനു രാമസാമി ട്വീറ്റ് ചെയ്തു.
സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ഗണേശന്‍ അവസാനമായി അഭിനയിച്ചത്.
ബില്ല 2, തേന്‍മേര്‍ക്കു പരുവക്കാട്ര്, നീര്‍പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. മലയാളചിത്രം ഉസ്താദ് ഹോട്ടലിലും അഭിനയിച്ചിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാര്‍ത്തി തന്റെ സാഹചര്യങ്ങള്‍ വിവരിച്ച് കൊണ്ട് ഒരു വിഡിയോ പങ്കുവച്ചിരുന്നു. രാഘവ ലോറന്‍സ്, ഗാനരചയിതാവ് സ്‌നേഹന്‍ എന്നിവര്‍ അന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കിയിരുന്നു.
Powered by Info News For You

Keywords: Actor Theepetti Ganesan dies in Madurai due to ill health, Chennai, News, Dead, Obituary, Hospital, Treatment, Actor, Cinema, National.எனது படங்களில் நடித்து வந்த சிறந்த நடிகன் தம்பி கார்த்தி என்ற தீப்பெட்டி கணேசன் உடல்நலக்குறைவு காரணமாக மதுரை இராஜாஜி அரசு மருத்துவமனையில் காலமான செய்தி கேட்டு உள்ளம் கலங்கினேன்.அன்புநிறை
— R.Seenu Ramasamy (@seenuramasamy) March 22, 2021
இதய அஞ்சலி கணேசா.. pic.twitter.com/TWQIHHgElt
Powered by Info News For You

Comments
Post a Comment