കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്‍കി നേമത്ത് കെ മുരളീധരന്‍ വിജയിക്കുമെന്ന് ശശി തരൂര്‍ എംപി

കോഴിക്കോട്: (www.kvartha.com 26.03.2021) കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശം നല്‍കി നേമത്ത് കെ മുരളീധരന്‍ വിജയിക്കുമെന്ന് ശശി തരൂര്‍ എംപി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുരളീധരന്‍ മന്ത്രിയാകുമെന്നും അടുത്ത 12 ദിവസം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ണായകമാണെന്നും തരൂര്‍ വ്യക്തമാക്കി. മുരളീധരന്റെ വ്യക്തിത്വവും പ്രവര്‍ത്തന പരിചയവും നേമത്ത് ഗുണം ചെയ്യുമെന്നും മികച്ച രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. 

മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബിജെപിക്കുള്ള സന്ദേശമാണ്. നേമം ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യുഡിഎഫിന് അനുകൂലമാണെന്നും സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്നും ശശി തരൂര്‍ പറഞ്ഞു.

Kozhikode, News, Kerala, Politics, Election, BJP, UDF, Muraleedharan will win in Nemam by giving the message that the BJP is not needed in Kerala

Keywords: Kozhikode, News, Kerala, Politics, Election, BJP, UDF, Muraleedharan will win in Nemam by giving the message that the BJP is not needed in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?