തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ പുറത്ത്: പ്രഖ്യാപനം കെ സുരേന്ദ്രന്റേത്


ദേശീയം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. 16 അംഗ കമ്മറ്റിയില്‍ ശോഭ സുരേന്ദ്രന്‍ ഇടംപിടിച്ചില്ല. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എംഎല്‍എ, സികെ പദ്മനാഭന്‍, പികെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി. സുധീര്‍, 

സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, സഹ. ജനറല്‍ സെക്രട്ടറി കെ. സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാനത്തിന്റെ പ്രഭാരി സിപി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?