പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; എന്നാൽ സെൻസസുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

കാസർകോട്: (www.kasargodvartha.com 30.03.2021) പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ കേന്ദ്ര സർകാർ നടത്തുന്ന സെൻസസുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കാസർകോട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

                                                                          

Kasaragod, Kerala, News, Pinarayi-Vijayan, Government, Vaccinations, LDF, RSS, UDF, Rahul Gandhi, BJP, Investigation, Case, Citizenship Amendment Act will not be enforced; But Chief Minister Pinarayi said that he would cooperate with the census.

വാക്സിനേഷൻ പൂർത്തിയായാൽ പൗരത്വ ഭേദഗതി നടപ്പിലാക്കും എന്ന് കേന്ദ്രം പറയുന്നു. നടപ്പാക്കില്ല എന്ന് തന്നെയാണ് കേരളത്തിന്റെ നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആകെ എൽ ഡി എഫ് മുന്നേറ്റം ഉണ്ടാക്കും. നേമത്ത് ബിജെപി തുറന്ന  അകൗണ്ട് എൽ ഡി എഫ് ക്ലോസ് ചെയ്യും. കേരളത്തിൻ്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷം ഭയപ്പെടുകയാണ്. വിവാദങ്ങളുടെ ഉൽപാദകരും വിതരണക്കാരുമായി പ്രതിപക്ഷം മാറി. മാധ്യമങ്ങളും ഇത് ചർച ചെയ്യുന്നില്ല. എന്നാൽ ജനങ്ങള ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനും കേന്ദ്ര സർകാർ ശ്രമിക്കുന്നില്ല. വർഗീയതയെ പ്രതിരോധിക്കാനോ ഭരണ ഘടന ഉത്തരവാദിത്വം നിർവ്വഹിക്കാനോ കേന്ദ്ര സർകാർ ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

സ്വതന്ത്ര്യമായി യാത്ര ചെയ്യാൻ ഭരണഘടനയുടെ പരിരക്ഷയുള്ള നാട്ടിലാണ് കന്യാസ്ത്രികളുടെ യാത്ര തടസപ്പെടുത്തിയത്. മുസ്ലിം ആണെന്ന കാരണം കൊണ്ട് യാത്ര തടസപ്പെടുത്തിയ സംഭവം നേരത്തെ ഡൽഹിയിൽ നടന്നിരുന്നു. സംഘപരിവാർ മാറുന്നില്ലെന്നതിൻ്റെ സൂചനയാണിത്. ആർ എസ് എസ് ഭരിക്കുന്ന നാട്ടിൽ ന്യൂനപക്ഷ വിഭാഗത്തിന് രക്ഷയില്ലെന്നതിൻ്റെ തെളിവാണ് റെയിൽവേ മന്ത്രിയുടെ പ്രസ്താവന.

നിയമം കയ്യിലെടുത്ത് നാടിൻ്റെ മത മൈത്രി തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷം ആർ എസ് എസ് എന്ന പേര് ഉചരിക്കാൻ പോലും ഭയപ്പെടുന്നു. ബീഫിൻ്റെ പേരിലുള്ള ആൾക്കൂട്ട കൊല മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. നാല് സ്കൂൾ കെട്ടിടമാണോ വികസനമെന്നാണ് ചെന്നിത്തലുടെ ചോദ്യം. വികസനത്തെ പറ്റി പ്രതിപക്ഷ നേതാവിൻ്റെ കാഴ്ചപാട് അറിയില്ല. എന്നാൽ എല്ലാ വിഭാഗങ്ങൾക്കും വികസനത്തിൻ്റെ രുചി അനുഭവപ്പെടണം. ഇതാണ് സർക്കാർ നടത്തുന്നത്. പാവപ്പെട്ട കുട്ടികൾക്കും സമ്പന്ന കുട്ടികൾക് ലഭിക്കുന്ന സൗകര്യം ലഭിക്കണം. സംഘ പരിവാറിനോട് ചേർന്ന് നിന്ന ചരിത്രമാണ് യു ഡി എഫിൻ്റെത് ഇത് ഇപ്പോഴും തുടരുന്നു. എത്ര നുണ പ്രചരിപ്പിച്ചാലും നിങ്ങളും ഞങ്ങളും തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടും.  ജനങ്ങൾ മറുപടി നൽകും. അരി വിതരണം വോട് കിട്ടാനുള്ള മാർഗം  ആക്കിയിട്ടില്ലെന്ന് പിണറായി പറഞ്ഞു.

യുഡിഎഫിനെ പിന്താങ്ങുന്ന പ്രമുഖ മാധ്യമം അന്തം വിട്ട കളി കളിക്കുകയാണ്. ചിലത് ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിൻ്റെ പൊതു വികാരം അട്ടിമറിക്കുമെന്ന വീമ്പ് പറച്ചിൽ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് വന്നിട്ടുണ്ട്ജ. നങ്ങൾ അത് തിരിച്ചറിയണം. പൊതു വികാരം അട്ടിമറിക്കാനാവില്ല. ലോകോത്തര നിലവാരമുള്ള നവകേരള സൃഷ്ടിയാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. കടും വെട്ടിൻ്റെ കാലത്തിലേക്ക് തിരിച്ച് പോവാൻ കേരളത്തിന് മനസ്സില്ല. ബിജെപിയിലെ ഒരു പ്രധാനിയിലേക്ക് അന്വേഷണമെത്തിയതോടെയാണ് സ്വർണ കടത്ത് അന്വേഷണം നിലച്ചത്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപികുന്നത് എൽ ഡി എഫ് നയമല്ലെന്ന് മുൻ ഇടുക്കി എം പ.ജോയിസ് ജോർജ്ജിൻ്റെ അശ്ലീല പരാമർശത്തിനെ കുറിച്ചുള്ള ചോദ്യത്തിന് പിണറായി മറുപടി പറഞ്ഞു.

തങ്ങളിലേക്ക് അന്വേഷണമെത്തുന്ന ഘട്ടത്തിൽ ഏജൻസികൾ സ്വാധീനിക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറ്റപ്പെട്ടു. രാഷ്ട്രീയമായാണ് കേസിനെ തങ്ങൾ എതിർക്കുന്നത്. കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ല എന്നതിന്റെ തെളിവാണ് കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൻ്റെ പ്രസ്താവനയെ കാണേണ്ടത്. എന്തിനാണ് മതം മാറ്റത്തിന് ശ്രമിക്കുന്നു എന്ന് പറഞ്ഞു കന്യാസ്ത്രീകളെ തടഞ്ഞുവച്ചത്?  അക്രമികൾക്ക് വെള്ള പൂശുകയാണോ കേന്ദ്രമന്ത്രി ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മതനിരപേക്ഷ ശക്തികൾ ഇതിനെ ചെറുക്കും. അതിന് കേരളം മുന്നിലുണ്ടാകുമെന്നും പിണറായി പറഞ്ഞു. 

കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാർ വരെ എല്ലാ ജനവിഭാഗങ്ങളിലും വലിയ സ്വീകാര്യതയാണ് എൽഡിഎഫിനുള്ളത്. പ്രകൃതിദുരന്തം പകർച്ചാവ്യാധി ഉണ്ടായില്ലായിരുന്നെങ്കിൽ നമ്മൾ ഇതിലും മുന്നോട്ട് പോയേനെയെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്നും ചില മാധ്യമങ്ങളും ഇതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Keywords: Kasaragod, Kerala, News, Pinarayi-Vijayan, Government, Vaccinations, LDF, RSS, UDF, Rahul Gandhi, BJP, Investigation, Case, Citizenship Amendment Act will not be enforced; But Chief Minister Pinarayi said that he would cooperate with the census.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?