കമ്യൂണിസ്റ്റ് പാര്‍ടിക്ക് അകത്തും അവസരവാദികളുണ്ടാവും; കമ്യൂണിസ്റ്റുകാരന്‍ മോശമായാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്നും കോടിയേരി
തിരുവനന്തപുരം: (www.kvartha.com 21.03.2021) കമ്യൂണിസ്റ്റ് പാര്‍ടിക്ക് അകത്തും അവസരവാദികളുണ്ടാവുമെന്നും കമ്യൂണിസ്റ്റുകാരന്‍ മോശമായാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കുമെന്നും ഈ വഞ്ചകന്മാര്‍ അവസരവാദ നിലപാട് സ്വീകരിക്കുന്നതോടെ കമ്യൂണിസ്റ്റുകള്‍ അല്ലാതായിക്കഴിഞ്ഞെന്നും സിപിഎം മുന്‍ സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണന്‍.
സി പി എമിന് ഒരിക്കലും ആര്‍ എസ് എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ സാധിക്കുകയില്ല. മത രാഷ്ട്രമാണ് അവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യം. അത്തരം മതമൗലിക വാദികളുമായി ഞങ്ങള്‍ക്ക് യോജിക്കാനേ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ മുന്‍കൈയെടുത്ത് സോഷ്യലിസ്റ്റ് പാര്‍ടിയെയും സ്വതന്ത്ര പാര്‍ടിയെയും ജനസംഘത്തെയും എല്ലാം ലയിപ്പിച്ച് ജനതാപാര്‍ടിയാക്കി. അവരുമായി ഞങ്ങള്‍ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോള്‍ സി പി എം നിലപാട് മാറ്റി.
ആര്‍ എസ് എസ് ഉള്‍ക്കൊള്ളുന്ന പാര്‍ടിയുമായി ബന്ധം വിച്ഛേദിക്കണമെന്ന നിലപാട് സ്വീകരിച്ചു. 1979ല്‍ തലശ്ശേരിയടക്കം നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ എസ് എസിന്റെ വോട് ഞങ്ങള്‍ക്ക് വേണ്ട എന്നാണ് ഇ എം എസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സി പി എമിന് ഇപ്പോഴുമുള്ളത്. ആര്‍ എസ് എസുമായി ചേര്‍ന്ന് ഞങ്ങള്‍ക്ക് ഒരു സീറ്റും കേരളത്തില്‍ ജയിക്കേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
1991ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കോലീബി സഖ്യം ഉണ്ടാക്കിയത് ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം അട്ടിമറിക്കാനാണ്. അന്ന് രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടിട്ടുപോലും ഈ സഖ്യം വിജയിച്ചില്ല' എന്നും കോടിയേരി പറഞ്ഞു.
Keywords: There will be opportunists inside the Communist Party as well; Kodiyeri says that if a communist is bad, it will be as bad as a bad egg, Thiruvananthapuram, News, Kodiyeri Balakrishnan, Criticism, BJP, UDF, Assembly-Election-2021, Kerala, Politics.
Powered by Info News For You
നിയമസഭ തെരഞ്ഞെടുപ്പില്‍ ഏതാനും സി പി എം, സി പി ഐ നേതാക്കള്‍ പാര്‍ടിവിട്ട് എന്‍ ഡി എ സ്ഥാനാര്‍ഥികളായി മാറിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോന്നിയില്‍ കെ സുരേന്ദ്രന്റെ വിജയത്തിനായി ബി ജെ പിയുമായി സി പി എം ഡീല്‍ ഉറപ്പിച്ചുവെന്ന 'ഓര്‍ഗനൈസര്‍' മുന്‍ പത്രാധിപര്‍ ബാലശങ്കറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും കോടിയേരി പറഞ്ഞു. 'സി പി എമും ബി ജെ പിയും തമ്മില്‍ ഡീലെന്ന് പറയാന്‍ കേരളത്തില്‍ ആര്‍ക്കാണ് സാധിക്കുക. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ബി ജെ പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന പാര്‍ടിയാണ് സി പി എം. അത് രഹസ്യമായി എടുത്തതല്ല. പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്.
സി പി എമിന് ഒരിക്കലും ആര്‍ എസ് എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ സാധിക്കുകയില്ല. മത രാഷ്ട്രമാണ് അവര്‍ ഉന്നയിക്കുന്ന മുദ്രാവാക്യം. അത്തരം മതമൗലിക വാദികളുമായി ഞങ്ങള്‍ക്ക് യോജിക്കാനേ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ മുന്‍കൈയെടുത്ത് സോഷ്യലിസ്റ്റ് പാര്‍ടിയെയും സ്വതന്ത്ര പാര്‍ടിയെയും ജനസംഘത്തെയും എല്ലാം ലയിപ്പിച്ച് ജനതാപാര്‍ടിയാക്കി. അവരുമായി ഞങ്ങള്‍ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോള്‍ സി പി എം നിലപാട് മാറ്റി.
ആര്‍ എസ് എസ് ഉള്‍ക്കൊള്ളുന്ന പാര്‍ടിയുമായി ബന്ധം വിച്ഛേദിക്കണമെന്ന നിലപാട് സ്വീകരിച്ചു. 1979ല്‍ തലശ്ശേരിയടക്കം നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍ എസ് എസിന്റെ വോട് ഞങ്ങള്‍ക്ക് വേണ്ട എന്നാണ് ഇ എം എസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സി പി എമിന് ഇപ്പോഴുമുള്ളത്. ആര്‍ എസ് എസുമായി ചേര്‍ന്ന് ഞങ്ങള്‍ക്ക് ഒരു സീറ്റും കേരളത്തില്‍ ജയിക്കേണ്ട കാര്യമില്ലെന്നും കോടിയേരി വ്യക്തമാക്കി.
1991ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കോലീബി സഖ്യം ഉണ്ടാക്കിയത് ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം അട്ടിമറിക്കാനാണ്. അന്ന് രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടിട്ടുപോലും ഈ സഖ്യം വിജയിച്ചില്ല' എന്നും കോടിയേരി പറഞ്ഞു.
Keywords: There will be opportunists inside the Communist Party as well; Kodiyeri says that if a communist is bad, it will be as bad as a bad egg, Thiruvananthapuram, News, Kodiyeri Balakrishnan, Criticism, BJP, UDF, Assembly-Election-2021, Kerala, Politics.
Powered by Info News For You
Comments
Post a Comment