ആറ് വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികളുടെയും ഫിങ്കര്‍പ്രിന്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്പോര്‍ട് വിഭാഗം



കെയ്‌റോ: (https://ift.tt/3r35eLX) ആറ് വയസ് പൂര്‍ത്തിയായ എല്ലാ പ്രവാസികളുടെയും ഫിങ്കര്‍പ്രിന്റ് പെട്ടെന്നു രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി പാസ്പോര്‍ട് വിഭാഗം. അല്ലാത്ത പക്ഷം വിസാ സേവനങ്ങള്‍ ലഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആറ് വയസ് പൂര്‍ത്തിയായ എല്ലാ വിദേശികളുടെയും വിരലടയാളം രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് സൗദി ജവാസാത് ഓര്‍മിപ്പിച്ചു.

ഇഖാമ പുതുക്കുന്നതും റീ-എന്‍ട്രി ഉള്‍പെടെ യാത്രാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഇത് നിര്‍ബന്ധമാണെന്നും ജവാസാത് ഓര്‍മിപ്പിച്ചു. സൗദിയില്‍ തൊഴില്‍ വിസകളില്‍ എത്തുന്ന വിദേശികളുടെയും അവരുടെ കുടുംബങ്ങളുടെയും സന്ദര്‍ശക വിസകളില്‍ എത്തുന്നവരുടെയും തീര്‍ത്ഥാടക വിസകളില്‍ എത്തുന്നവരുടെയുമെല്ലാം ഫിങ്കര്‍പ്രിന്റ് ഇപ്പോള്‍ ശേഖരിക്കുന്നുണ്ട്.

News, World, Gulf, Saudi Arabia, Cairo, Finger, Technology, Business, Finance, Visa, Saudi Arabia urges expats to register dependents’ fingerprints


ജവാസാത് കേന്ദ്രങ്ങള്‍ വഴിയും പല കേന്ദ്രങ്ങളിലായി സ്ഥാപിച്ച മെഷീനുകള്‍ വഴിയും വിരലടയാളം നല്‍കാന്‍ സാധിക്കും. 2015 മുതലാണ് 15 വയസിനു മുകളിലുള്ള വിദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഫിങ്കര്‍ പ്രിന്റ് എടുക്കല്‍ നിര്‍ബന്ധമാക്കിയത്. 2014 മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും പിന്നീട് ഉംറ തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും ഇത് നിര്‍ബന്ധമാക്കി.

Keywords: News, World, Gulf, Saudi Arabia, Cairo, Finger, Technology, Business, Finance, Visa, Saudi Arabia urges expats to register dependents’ fingerprints

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?