നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ നാമനിര്‍ദേശം ചെയ്ത് ബൈഡന്‍

വാഷിംങ്ടണ്‍: (www.kvartha.com 21.03.2021) അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്‍ഡ് ജോ ബൈഡന്‍. നാസ മേധാവിയായിരുന്ന ജിം ബ്രിഡന്‍സ്‌റ്റൈന്‍ ജനുവരി 20ന് സ്ഥാനമൊഴിഞ്ഞതോടെയാണ് ഈ ഒഴിവിലേക്ക് ബില്‍ നെല്‍സണ്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

ബില്‍ നെല്‍സണ്‍ യുഎസ് കോണ്‍ഗ്രസിന്റെയും സെനറ്റിന്റെയും ബഹിരാകാശ സമിതി അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. ഫോറിഡയില്‍ നിന്ന് മൂന്നു തവണയാണ് അദ്ദേഹം സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1986ല്‍ കൊളംബിയയില്‍ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോണ്‍ഗ്രസ് പ്രതിനിധിയായ നെല്‍സണ്‍ അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനുമായിരുന്നു.

Washington, News, World, President, NASA, Joe Biden, Former Democratic Senator, Bill Nelson, Joe Biden Nominates Former Democratic Senator Bill Nelson As NASA Chief

Keywords: Washington, News, World, President, NASA, Joe Biden, Former Democratic Senator, Bill Nelson, Joe Biden Nominates Former Democratic Senator Bill Nelson As NASA Chief


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?