എന്തുവന്നാലും സമര വേദിയില്‍ നിന്നും പിന്‍വാങ്ങില്ല; പ്രക്ഷോഭ വേദിയില്‍ മകന്റെ വിവാഹം നടത്തി കര്‍ഷക നേതാവ്
ന്യൂഡെല്‍ഹി: (www.kvartha.com 21.03.2021) കര്‍ഷക പ്രക്ഷോഭ വേദിയില്‍ മകന്റെ വിവാഹം നടത്തി മധ്യപ്രദേശിലെ കര്‍ഷക നേതാവ്. മധ്യപ്രദേശിലെ അതിര്‍ത്തി ജില്ലയായ രേവയിലാണ് വിവാഹം നടന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം. കേന്ദ്ര സര്‍ക്കാറിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മാസങ്ങളായി പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ സാക്ഷിയാക്കിയായിരുന്നു വിവാഹം.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാറിന് നല്‍കുന്നതെന്ന് കര്‍ഷക നേതാവും വരന്‍ സച്ചിന്‍ സിംങിന്റെ പിതാവുമായ രാംജിത് സിങ് പറഞ്ഞു.
'മകന്റെ വിവാഹമാണെങ്കില്‍പോലും പ്രക്ഷോഭ സ്ഥലത്തുനിന്ന് പിന്‍വാങ്ങില്ലെന്ന കരുത്തുറ്റ സന്ദേശമാണ് ഇതിലൂടെ കേന്ദ്രത്തിന് നല്‍കുന്നത്. സ്ത്രീധനമില്ലാതെ നടത്തുന്ന ഈ വിവാഹത്തിലൂടെ സമൂഹത്തിന് സന്ദേശം നല്‍കാനും ഉദ്ദേശിക്കുന്നു. കൂടാതെ ഈ നഗരത്തില്‍ ആദ്യമായാണ് വധുവിന്റെ നേതൃത്വത്തിലുള്ള വിവാഹം' എന്നും പിതാവ് രാംജിത് സിങ് പറഞ്ഞു.
വിവാഹശേഷം വരന്‍ സച്ചിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇങ്ങനെ:
'ജനുവരി മൂന്നു മുതല്‍ കര്‍ഷകരുടെ പ്രക്ഷോഭം തുടരുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആവശ്യം നിറവേറ്റാതെ കര്‍ഷകര്‍ ഇവിടെ നിന്നും പിന്‍വാങ്ങുന്ന പ്രശ്‌നമില്ല. കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഇവിടെ വച്ച് തന്നെ സംഘടിപ്പിക്കും. ജന്മദിനങ്ങളും ഇവിടെ വെച്ച് തന്നെ ആഘോഷിച്ചു. ഈ നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ ഞങ്ങള്‍ പോകില്ല' എന്നും സച്ചിന്‍ പറഞ്ഞു.
Keywords: Couple ties knot at farmers’ protest site in MP’s Rewa, New Delhi, Madhya pradesh, Marriage, Farmers, Protesters, Message, Lifestyle & Fashion, National, News.
Powered by Info News For You
Comments
Post a Comment