ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോടീസ്


തിരുവനന്തപുരം: (https://ift.tt/3s6mAZx) ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് നോടീസ്. മാര്‍ച് 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണമെന്നാണ് നോടീസില്‍ പറയുന്നത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം യൂനിടാക് എംഡി സന്തോഷ് ഈപ്പന്‍ കമീഷനായാണ് ഐ ഫോണുകള്‍ കൈമാറിയത്. ഇക്കാര്യം ഹൈകോടതിയിലാണ് സന്തോഷ് ഈപ്പന്‍ ആദ്യം വെളിപ്പെടുത്തിയത്. ഇതോടൊപ്പം വാങ്ങിയ മറ്റു ഫോണുകള്‍ ഉപയോഗിച്ചവരെ കസ്റ്റംസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതിലൊന്ന് വിനോദിനി ബാലകൃഷ്ണന് നല്‍കിയെന്നാണ് കസ്റ്റംസ് ആരോപണം.

News, Kerala, State, Thiruvananthapuram, CPM, Kodiyeri Balakrishnan, Wife, Customs, Notice, Case, Kodiyeri Balakrishnan's wife Vinodini gets another customs notice in connection with iPhone controversy


ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നും എവിടെ നിന്നാണ് കിട്ടിയതെന്നും ആര്‍ക്കാണ് കൈമാറ്റം ചെയ്തതെന്നും വിശദീകരിക്കാന്‍ കസ്റ്റംസ് വിനോദിനിയോട് ആവശ്യപ്പെടും. കണ്ടെത്തലുകളും മറുപടിയും കൂട്ടിച്ചേര്‍ത്തുള്ള അന്വേഷണമാകും പിന്നീടുണ്ടാകുക. ഈ ഫോണില്‍ നിന്ന് നിരവധി പ്രമുഖര്‍ക്ക് വിളികള്‍ പോയെന്നും വിവരമുണ്ട്.

തിരുവനന്തപുരത്തെ എ കെ ജി ഫ്‌ലാറ്റിന്റെ വിലാസത്തിലാണ് നോടീസ് നല്‍കിയത്. വിനോദിനി നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
 
Keywords: News, Kerala, State, Thiruvananthapuram, CPM, Kodiyeri Balakrishnan, Wife, Customs, Notice, Case, Kodiyeri Balakrishnan's wife Vinodini gets another customs notice in connection with iPhone controversy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?