ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത യുഡിഎഫ് പ്രവർത്തകരും ഇത്തവണ ഊർജസ്വലരായി രംഗത്ത് ഇറങ്ങി: സർവേകൾ വലിയ നേട്ടമായെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: (www.kvartha.com 28.03.2021) നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേകൾ യുഡിഎഫിന് വലിയ നേട്ടമാണ് ഉണ്ടാക്കിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഞങ്ങൾ പറഞ്ഞാൽ പോലും പ്രവർത്തിക്കാത്ത പ്രവർത്തകരും ഇത്തവണ രംഗത്ത് ഇറങ്ങിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ചിലരൊക്കെ സർവെയെ എതിർക്കുന്നുണ്ട്. പക്ഷേ ഞാൻ എതിർക്കുന്നില്ല. സർവെ റിപോർടുകൾ വരുന്നതിന് മുമ്പും പിമ്പുമുള്ള മാറ്റം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ജനക്കൂട്ടമാണ് എല്ലായിടത്തും. ഞങ്ങൾ വിചാരിച്ചിട്ടും സാധിക്കാത്തത് സർവേ കൊണ്ട് സാധിച്ചുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

News, Assembly Election, Assembly-Election-2021, Election, Election Commission, Oommen Chandy, Chief Minister, Pinarayi Vijayan, Kerala, State, Top-Headlines, Political party, Politics,

എന്നാൽ അതേസമയം മുഖ്യമന്ത്രിയടക്കം ഉന്നയിച്ച 'അന്നം മുടക്കി' ആരോപണം ഉമ്മൻ ചാണ്ടി തള്ളി. യഥാർഥ 'അന്നം മുടക്കി'കൾ ആരാണെന്ന് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള അരിയാണ് വിതരണം ചെയ്യാതെ വെച്ചത്. അരി കുട്ടികളുടെ വീടുകളിലേക്ക് നൽകണമെന്ന് ആദ്യം തീരുമാനിച്ചത് യുഡിഎഫ് മന്ത്രിയായിരുന്ന ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരി വിതരണത്തെ ഉപയോഗിച്ചതിനെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർത്തത്. അത് തെരഞ്ഞെടുപ്പ് കമീഷനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. സിപിഎം ആയിരുന്നു ഈ സ്ഥാനത്ത് എങ്കിൽ അരിയിൽ മണ്ണുവാരിയിടുമായിരുന്നുവെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

Keywords: News, Assembly Election, Assembly-Election-2021, Election, Election Commission, Oommen Chandy, Chief Minister, Pinarayi Vijayan, Kerala, State, Top-Headlines, Political party, Politics, Former Chief Minister Oommen Chandy has said that the polls related to the Assembly elections have brought great benefits to the UDF.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?