ബൈകില്‍ ടിപര്‍ ലോറിയിടിച്ച് അപകടം; ബൈക് യാത്രികനായ മധ്യവയസ്‌കന്‍ മരിച്ചു
കോഴിക്കോട്: (https://ift.tt/3rCkkcq) ബൈകില്‍ ടിപര്‍ ലോറിയിടിച്ച് അപകടം. ബൈക് യാത്രികനായ മധ്യവയസ്‌കന്‍ മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശിയും കുറ്റ്യാടി മുള്ളന്‍കുന്നില്‍ സ്ഥിരതാമസക്കാരനുമായ രാമചന്ദ്രന്‍ (56) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മൊകേരിയിലാണ് അപകടം. ഇയാള്‍ സഞ്ചരിച്ച ബൈകില്‍ ടിപര്‍ ലോറി ഇടിക്കുകയായിരുന്നു. നാദാപുരം കുമ്മങ്കോട്ടെ ചേരുള്ള പറമ്പത്ത് ഭാര്യവീട്ടില്‍നിന്ന് മുള്ളന്‍കുന്നിലേക്കു പോവുകയായിരുന്നു. ഭാര്യ: ചന്ദ്രി. പിതാവ്: അറുമുഖന്‍. മാതാവ്: പരേതയായ തങ്ക. മക്കള്‍: ശാന്തി, ശാരി, സൗമ്യ. സഹോദരങ്ങള്‍: മണികണ്ഠന്‍, രാജന്‍.
Powered by Info News For You

Comments
Post a Comment