ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; പ്രതിക്കൊപ്പം കാണാതായ സ്ത്രീ ബംഗളൂരു രഹസ്യ കേന്ദ്രത്തില്‍
മൂവാറ്റുപുഴ: (www.kvartha.com 13.03.2021) ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിക്കൊപ്പം കാണാതായ സ്ത്രീ ബംഗളൂരു രഹസ്യ കേന്ദ്രത്തില്‍. ഇടുക്കി ശാന്തമ്പാറ വെള്ളക്കാംകുടി ബിനു മാത്യുവിനോടൊപ്പം കാണാതായ കോതമംഗലം സ്വദേശിനി നഴ്‌സിനെ ആണ് ബംഗളൂരു നഗരത്തിന് 200 കിലോമീറ്റര്‍ അകലെ അനന്തപൂരിലെ രഹസ്യ കേന്ദ്രത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടിയത്.
പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് മുങ്ങിയ ബിനു മാത്യുവിനൊപ്പം കോതമംഗലം സ്വദേശിനിയായ നഴ്‌സ്, വാരപ്പെട്ടി സ്വദേശിനിയായ എംഎസ്സി വിദ്യാര്‍ഥിനി, പിആര്‍ഡി വകുപ്പിലെ ജീവനക്കാരി, തിരുവനന്തപുരം സ്വദേശിനി എന്നിവരെ കാണാതായെന്ന് പരാതി ഉയര്‍ന്നിരുന്നു. ക്രൈംബ്രാഞ്ച് സബൈന്‍ ആശുപത്രിയില്‍ നടന്ന തട്ടിപ്പു കേസ് ഏറ്റെടുത്തതോടെയാണ് കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നു ബിനു മാത്യുവിനെ അറസ്റ്റ് ചെയ്തത്.
Keywords: Muvattupuzha, News, Kerala, Case, Hospital, Arrest, Found, Fraud, Fraud case; missing woman found in Bangalore
Powered by Info News For You

Comments
Post a Comment