കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
കൊല്ലം: (www.kvartha.com 26.03.2021) ചടയമംഗലത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ കുരുവിക്കോണം സ്വദേശി സുധി(20)യെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ യുവാവ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. മൂന്നു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം പതിനെട്ടാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം.
പരീക്ഷ എഴുതാനായി പോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചടയമംഗലത്ത് സ്‌കൂളിന് സമീപത്ത് വച്ച് ശല്യപ്പെടുത്തുകയും എതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ മുഖത്ത് അടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്നു തന്നെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
എന്നാല്‍ സംഭവശേഷം പ്രതി ഒളിവില്‍ പോയി. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കൊല്ലം പുന്നലയിലെ യുവാവിന്റെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. മുന്‍പും ഈ പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ പലതവണ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Kollam, News, Kerala, Arrest, Arrested, Crime, Complaint, Girl, Molestation, Police, Case, Attempted molestation of Plus Two student in Kollam; Man arrested
Powered by Info News For You

Comments
Post a Comment