വാക്‌സിനെടുത്ത് രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം


റിയാദ്: (https://ift.tt/2Oc2RIZ) സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി അറിയിച്ചു. 

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിനെടുത്ത് രണ്ടാഴ്ച പൂര്‍ത്തിയാക്കിയവരാണെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചത്. 

News, World, Gulf, Saudi Arabia, Riyadh, COVID-19, Trending, Health, Health and Fitness, Vaccine, No quarantine required after two weeks of Covid vaccination in Saudi Arabia


അതേസമയം മാസ്‌ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്‌പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്‌സിനെടുക്കണം. വാക്‌സിനെടുക്കുന്നതിന് ഇത്തരക്കാരുടെ രോഗാവസ്ഥ തടസമല്ലെന്നും അദ്ദേഹം അറിയിച്ചു.

Keywords: News, World, Gulf, Saudi Arabia, Riyadh, COVID-19, Trending, Health, Health and Fitness, Vaccine, No quarantine required after two weeks of Covid vaccination in Saudi Arabia

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?