സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്
തിരുവനന്തപുരം: (www.kvartha.com 15.03.2021) ഐഎസ്ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ്.
മലപ്പുറം ചേളാരിയിൽ പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ് എം ഹനീഫ ഹാജിയുടെ വീട്ടിൽ എൻഐഎ-എടിഎസ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂർ താണെയിലെ പോപുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിലും പരിശോധന തുടരുന്നു. എൻഐഎ കൊച്ചി യൂണിറ്റാണ് ഇവിടെ പരിശോധന നടത്തുന്നത്.

കേരളം കൂടാതെ ദില്ലിയിൽ ജാഫ്രാദിലും, ബാംഗ്ലൂരിൽ രണ്ട് ഇടങ്ങളിലും എൻഐഎ പരിശോധന തുടരുകയാണ്. ഐഎസ്ഐഎസ് റിക്രൂട്മെന്റ് കേസുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തുന്നതെന്നും ഏഴ് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നുമാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Keywords: News, NIA, Assembly-Election-2021, Raid, Thiruvananthapuram, Kerala, State, National Investigation Agency, Popular Front leaders, Popular Front, National Investigation Agency raid on the home of Popular Front leaders in the state.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment