തൃക്കരിപ്പൂർ കോട്ട കാക്കാനുറച്ച് എം രാജഗോപാലൻ; ആവേശത്തിരയിളക്കി സീതാറാം യെച്ചൂരി
നീലേശ്വരം: (www.kasargodvartha.com 24.03.2021) ഇടതിന്റെ കോട്ട കാക്കാനുള്ള എം രാജഗോപാലന്റെ പ്രചാരണത്തിന് ആവേശം പകർന്ന് സിപിഎം ജനറൽ സെക്രടറി സീതാറാം യച്ചൂരി തൃക്കരിപ്പൂർ മണ്ഡലത്തിലെത്തി. നീലേശ്വരം രാജാസ് ഹയർ സെകൻഡറി സ്‌കൂളിൽ ഒരുക്കിയ വേദിയിൽ വൻ ജനാവലിയാണ് എത്തിയത്. യെച്ചൂരിയുടെ ജില്ലയിലെ ഏക പരിപാടിയായിരുന്നു നീലേശ്വരത്തേത്. നീലേശ്വരം ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തിൽ ബാൻഡ് സംഘത്തിന്റെയും വളണ്ടിയർമാരുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. സ്ഥാനാർഥി എം രാജഗോപാലനും ഒപ്പം ചേർന്നതോടെ റോഡ് ഷോ ആയി മാറി.
ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിൽക്കാൻ എൽഡിഎഫിന്റെ തുടർ ഭരണം ആവശ്യമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലേത് ബദൽ നയങ്ങളുടെ സർകാരാണെന്നും പ്രകടന പത്രികയിൽ പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും നടപ്പിലാക്കിയ രാജ്യത്തെ ഏക സർകാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഉൾപെടെയുള്ള പ്രതിസന്ധിയുടെ കാലത്ത് ജനങ്ങൾക്കൊപ്പം നിന്ന സർകാരാണ് ഇടതു സർകാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി സി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി കരുണാകരൻ, കെ പി സതീഷ് ചന്ദ്രൻ, എം വി ബാലകൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം രാജഗോപാലൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ശംസുദ്ദീൻ അരിഞ്ചിറ, സുരേഷ് പുതിയേടത്ത്, സാബു അബ്രഹാം, പി ജനാർദനൻ, ടി വി ഗോവിന്ദൻ, പി ബേബി, ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Keywords: Kasaragod, Kerala, News, CPIM, LDF, Nileshwaram, Sitaram Yechury attended in election campaign for M Rajagopalan
Powered by Info News For You

Comments
Post a Comment