ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവം; വരണാധികാരിയുടെ തീരുമാനം അന്തിമമാണെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍
കൊച്ചി: (www.kvartha.com 22.03.2021) തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സമര്‍പിച്ച ഹര്‍ജിയില്‍ ഹൈകോടതി രണ്ടു മണിക്കു വിധി പറയും. തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്മണ്യന്റെയും പത്രികകളാണ് വരണാധികാരി തള്ളിയത്. ഇതോടെ ഈ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയായി.
അതിനിടെ പിറവത്തു സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ തിങ്കളാഴ്ച രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു. കൊണ്ടോട്ടിയില്‍ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു.
ഒപ്പിട്ടതിന്റെ ഒറിജിനല്‍ പകര്‍പ്പു നല്‍കണമെന്നാണു വ്യവസ്ഥയെന്നും തലശ്ശേരിയിലെ സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനയ്ക്കു മുന്‍പേ അപാകത പരിഹരിച്ചിരുന്നുവെന്നും സ്റ്റേറ്റ് അറ്റോര്‍ണി ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജിയെ എതിര്‍ത്തു കക്ഷി ചേരാനെത്തിയ തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം പി അരവിന്ദാക്ഷന്റെ വാദവും കോടതി തിങ്കളാഴ്ച കേള്‍ക്കും.
Powered by Info News For You
പത്രിക തള്ളിയതിനെതിരെ സ്ഥാനാര്‍ഥികള്‍ സമര്‍പിച്ച ഹര്‍ജി തള്ളണമെന്ന് തെരഞ്ഞെടുപ്പ് കമിഷന്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമിഷന്‍ വ്യക്തമാക്കി.
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ ഞായറാഴ്ച ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പു കമിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍ നഗരേഷ് ഹര്‍ജികള്‍ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തെരഞ്ഞെടുപ്പു കമിഷന്‍ ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ പിറവത്തു സമാജ് വാദി പാര്‍ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ തിങ്കളാഴ്ച രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു. കൊണ്ടോട്ടിയില്‍ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു.
ഒപ്പിട്ടതിന്റെ ഒറിജിനല്‍ പകര്‍പ്പു നല്‍കണമെന്നാണു വ്യവസ്ഥയെന്നും തലശ്ശേരിയിലെ സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനയ്ക്കു മുന്‍പേ അപാകത പരിഹരിച്ചിരുന്നുവെന്നും സ്റ്റേറ്റ് അറ്റോര്‍ണി ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജിയെ എതിര്‍ത്തു കക്ഷി ചേരാനെത്തിയ തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം പി അരവിന്ദാക്ഷന്റെ വാദവും കോടതി തിങ്കളാഴ്ച കേള്‍ക്കും.
Keywords: BJP candidates nomination rejected; Election Commission says the decision of the selector was final, Kochi, Election Commission, Assembly-Election-2021, High Court of Kerala, Trending, Politics, Kerala, News.
Powered by Info News For You
Comments
Post a Comment