തൃക്കരിപ്പൂരിൽ കരുത്തുകാട്ടാൻ താമരയിലേറി ടി വി ഷിബിൻ

തൃക്കരിപ്പൂർ: (www.kasargodvartha.com 15.03.2021) നിയമസഭാ തെരെഞ്ഞടുപ്പിൽ തൃക്കരിപ്പൂരിൽ ബിജെപി ഇറക്കിയത് യുവനേതാവിനെ. സിറ്റിംഗ് എംഎൽഎ എം രാജഗോപാലിനെ നേരിടുന്നത് പഴയ എസ് എഫ് ഐ പ്രവർത്തകനായ ടി വി ഷിബിന്‍ ആണ്.                                                                            

Kasaragod, Kerala, News, BJP, Niyamasabha-Election-2021, SFI, Youth, School, ITI, Trikaripur, TV Shibin to show strength in Thrikkarippur.

എസ്എഫ്‌ഐയിലൂടെ സംഘടന പ്രവര്‍ത്തനം ആരംഭിച്ച ഷിബിൻ പിന്നിട് 2009ല്‍  തെക്കുമ്പാട് തിരുവമ്പാടി ബാലഗോകുലത്തിന്റെ ആദ്യ യോഗത്തില്‍ വരികയും അവിടെ നിന്ന് സംഘ പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് ഉയര്‍ന്നു വന്ന ചെറുപ്പക്കാരനുമാണ്. അതേ വര്‍ഷം തൃക്കരിപ്പൂരില്‍ ആരംഭിച്ച ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രടറി, ഹൊസ്ദുര്‍ഗ്ഗ് താലൂക് സെക്രടറി, ഹിന്ദു ഹെല്‍പ് ലൈന്‍ ജില്ലാ കണ്‍വീനര്‍, ഹിന്ദു ഐക്യവേദി ജില്ല സെക്രടറി, ആര്‍എസ്എസ് തൃക്കരിപ്പൂര്‍ മണ്ഡലം ബൗതിക് ശിക്ഷണ്‍ പ്രമുഖ് , ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രടറി, സംഘടന സെക്രടറി, പൈതൃക സംരക്ഷണ സമിതി മണ്ഡലം കണ്‍വീനര്‍, ശബരിമല കര്‍മ സമിതി ജില്ലാ കണ്‍വീനര്‍, ശ്രീചക്രപാണി വിദ്യാമന്ദിരം വിദ്യാലയ സെക്രടറി തുടങ്ങിയ നിരവധി ചുമതലകള്‍ വഹിച്ചു.

ആര്‍എസ്എസിന്റെ പ്രാഥമിക പരിശീലനം (ഐടിസി) യും പൂര്‍ത്തീകരിച്ച വ്യക്തിയാണ്. കാസര്‍കോടിനെ പിടിച്ചുകുലുക്കിയ ദായിഷ് തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയാണ്. പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ക്രമക്കേടുകള്‍ക്കെതിരെ നിയമത്തെ ആയുധമാക്കി പോരാടുകയും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിക്കുകയും ചെയ്തത് ഷിബിൻ്റെ നേതൃത്വത്തിലായിരുന്നു. പ്രലോഭനങ്ങള്‍ക്ക് കീഴ്‌പ്പെടാതെ സമരം നയിക്കുന്ന യുവ നേതാവ് എന്നാണ് ബിജെപി പ്രവർത്തകർക്കിടയിൽ ഷിബിൻ അറിയപ്പെടുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് 451 വോടുകള്‍ നേടി വാര്‍ഡില്‍ രണ്ടാം സ്ഥാനവും മണ്ഡലത്തിലെ ബിജെപിയുടെ ഏറ്റവും വലിയ വോട് എന്ന ഖ്യാതിയും കരസ്ഥമാക്കി. എപ്പോഴും ഏതു കാര്യത്തിനും ഏതു സമയത്തും പ്രവര്‍ത്തകരുടെ വിളിപ്പുറത്ത് എത്തുന്ന നേതാവാണ്. ഐടിഐ അധ്യാപകനായും മെഡിക്കല്‍ റപ്രസെന്‍ന്ററ്റീവായും ജോലി ചെയ്തു. ഇപ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. മറൈന്‍ മെകാനികല്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷ പോളി ഡിപ്ലോമയും എക്‌സറേ വെല്‍ സിംഗിറ്റ് ക്വാളിറ്റി ചെകർ കോഴ്‌സിലും ഒരു വര്‍ഷത്തെ ഡിപ്ലോമയും ചതുര്‍വേദത്തില്‍ വൈദിക ബിരുദദാരിയുമാണ് 35 കാരനായ ഈ യുവ നേതാവ്.

ഉപ്പ് സത്യഗ്രഹത്തിന് സാക്ഷ്യം വഹിച്ച ഒളവറ ഒളിയത്ത് കടവിലാണ് താമസം. കെപി രവിയുടെയും ടിവി ലക്ഷ്മി കുട്ടിയുടെയും മകനാണ്.

Keywords: Kasaragod, Kerala, News, BJP, Niyamasabha-Election-2021, SFI, Youth, School, ITI, Trikaripur, TV Shibin to show strength in Thrikkarippur.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?