ഡ്രോണ്‍ പ്രതിരോധ സംവിധാനം: സമാധാനക്കരാറിന് പിന്നാലെ പ്രതിരോധ മേഖലയിലും സംയുക്ത പദ്ധതിയുമായി യുഎഇയും ഇസ്രാഈലും
ദുബൈ: (https://ift.tt/3qI21Bc) സമാധാനക്കരാറിന് പിന്നാലെ പ്രതിരോധ മേഖലയിലും സംയുക്ത പദ്ധതിയുമായി യുഎഇയും ഇസ്രാഈലും. ഡ്രോണ്‍ ആക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിന് നവീനമായ ഡ്രോണ്‍ പ്രതിരോധ സംവിധാനം ആവിഷ്‌കരിക്കാനാണ് യു എ ഇയും ഇസ്രാഈലും സംയുക്ത പദ്ധതി ആവിഷ്‌കരിക്കുന്നത്. യു എ ഇയ്ക്ക് വേണ്ടി പ്രത്യേകമായി സജ്ജീകരിക്കുന്ന ആളില്ലാ ഡ്രോണുകളായിരിക്കും നിര്‍മിക്കുക(അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം).
ഇസ്രാഈലിന്റെ ഏറോസ്പേസ് ഇന്‍ഡസ്ട്രീസും യു എ ഇയുടെ സാങ്കേതിക ഗ്രൂപായ എഡ്ജും പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണിക്ക് പരിഹാരം കണ്ടെത്തുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു.
ഇസ്രാഈലിന്റെ ഐ എ ഇയ്ക്ക് നിലവില്‍ ഡ്രോണ്‍ ആക്രമങ്ങളെ ചെറുക്കാനുളള സാങ്കേതിക വിദ്യയുണ്ട്. ഡ്രോണ്‍ ഗാര്‍ഡ് എന്നാണ് ഇതറിയപ്പെടുന്നത്. റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റമായ ഡ്രോണ്‍ റോമിന് സമാനമാണിതെന്നാണ് ഇസ്രാഈല്‍ അവകാശപ്പെടുന്നത്.
ഒപ്റ്റികല്‍ സാങ്കേതിക വിദ്യകള്‍, ലേസര്‍ സാങ്കേതികവിദ്യ, ജാമിങ്ങ് തുടങ്ങിയ സംവിധാനങ്ങളെല്ലാമുള്ളതാണ് ഇസ്രാഈലിന്റെ ഡ്രോണ്‍ ഗാര്‍ഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പദ്ധതി വലിയ വാര്‍ത്താ പ്രധാന്യമാണ് നേടിയിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment