സാരി നെയ്ത്ത് കേന്ദ്രത്തിൽ സവിശേഷതകൾ ചോദിച്ചറിഞ്ഞ് നൂൽ കോർത്ത് കെ ശ്രീകാന്തിന്റെ പര്യടനം
കാസർകോട്: (www.kasargodvartha.com 28.03.2021) സാരി നെയ്ത്ത് കേന്ദ്രം സന്ദർശിച്ച് സവിശേഷതകൾ ചോദിച്ചറിഞ്ഞും നൂൽ കോർത്തും തൊഴിലാളികളുടെ മനം കവർണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ ശ്രീകാന്ത്. വിദ്യാനഗറിലെ കാസർകോട് സാരീസിലായിരുന്നു സ്ഥാനാർഥിയുടെ സന്ദർശനം. ഈ ഉൽപന്നത്തെ വേണ്ട വിധത്തിൽ വിപണനം ചെയ്യാനും കൈത്തറി തൊഴിലാളികളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്നതിനും നാളിതു വരെ കേരളം ഭരിച്ച സർകാരുകൾ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉൽപാദനം, മാർകെറ്റിംഗ് എന്നിവയിൽ ആധുനികവൽക്കരണം നടപ്പാക്കിയാൽ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സാധിക്കും. മോദി സർകാരിൻ്റെ നയം തന്നെ പ്രകൃതി സൗഹൃദവും ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതുമായ ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കുക എന്നതാണ്. വിജയിക്കുകയാണെങ്കിൽ കാസർകോട് നെയ്ത്ത് ഉൽപ്പന്നങ്ങളുടെ വിപണനസാധ്യത വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരത്തിലെ സാംസ്‌കാരിക പ്രവർത്തകരെയും കെ ശ്രീകാന്ത് കണ്ട് പിന്തുണ തേടി. മധൂർ പഞ്ചായത്തിലായിരുന്നു ശനിയാഴ്ചയിലെ പര്യാടനം. കുതിരപാടി ഗുത്തു, കുതിരപാടി പട്ല കോളനികൾ സന്ദർശിച്ചു. മധൂർ പഞ്ചായത്ത് ബിജെപി പ്രസിഡന്റ് രവീന്ദ്ര റൈ, ജനറൽ സെക്രടറി ശ്രിധരൻ കുഡ്‌ലു മാധവൻ മാസ്റ്റർ, നേതാക്കളായ ധനജ്ഞയൻ മധൂർ, അശോക് സൂർലു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
Keywords: Kasaragod, Kerala, News, BJP, Candidate, visit, Kasaragod NDA candidate K Shreekanth visited saree weaving center
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment