തെളിവുകളുടെ അഭാവം; സഹോദരനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ അനുജനെ കോടതി വെറുതെ വിട്ടു


ആലപ്പുഴ: (https://ift.tt/2Oc2RIZ) തെളിവുകളുടെ അഭാവത്തില്‍ സഹോദരനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ പ്രതിയായ അനുജനെ കോടതി വെറുതേ വിട്ടു. ചിങ്ങോലി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചെറുമത്ത് വീട്ടില്‍ ശിവന്‍ പിള്ളയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി ശിവന്‍പിള്ളയുടെ അനുജന്‍ ചിങ്ങോലി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ചെറുമത്ത് വീട്ടില്‍ ഹരികുമാറിനെയാണ് ആലപ്പുഴ ജില്ല അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ ഇജാസ് വെറുതെ വിട്ടത്.

News, Kerala, State, Alappuzha, Accused, Crime, Police, Judge, Case, Lack of evidence; The court acquitted the accused in the murder case


2009 മാര്‍ച് 26ന് വൈകിട്ട് 7 നും7.30നും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരികുമാറിന്റെ മൂത്ത സഹോദരനും അവിവാഹിതനുമായ ശിവന്‍പിള്ളയെ, അയാള്‍ താമസിച്ചിരുന്ന ചെറുമത്ത് വീടിന്റെ മുന്‍വശം കിണറിന് സമീപം വെച്ച് ഹരികുമാര്‍ കൊലപ്പെടുത്തി വീടിന് വടക്കു പടിഞ്ഞാറു മാറിയുള്ള പുളിമരത്തിന് ചുവട്ടില്‍ കുഴിയെടുത്ത് മറവു ചെയ്തു എന്നായിരുന്നു കരീലകുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്യ്ത കേസ്. 12 വര്‍ഷത്തിന് ശേഷമാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കോടതി വെറുതെ വിട്ടത്.

Keywords: News, Kerala, State, Alappuzha, Accused, Crime, Police, Judge, Case, Lack of evidence; The court acquitted the accused in the murder case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?