നഗരപര്യടനം പൂർത്തിയായി ഇനി ഗ്രാമപര്യടനം; എൻ ഡി എ സ്ഥാനാർഥി എം ബൽരാജ് വാഹനപ്രചാരണവുമായി ഗ്രാമങ്ങളിലേക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2021) രണ്ടു ദിവസത്തെ  നഗരപര്യടനം പൂർത്തിയാക്കിയ എൻഡിഎ സ്ഥാനാർഥി എം ബൽരാജിന്റെ  തെരെഞ്ഞെടുപ്പ് പ്രചാരണം ഇനി ഗ്രാമങ്ങളിലേക്ക്. 

Kanhangad, Kasaragod, Kerala, News, Niyamasabha-Election-2021, Candidate, Ajanur, Madikai, Election, MLA, President, BJP, Panchayath, NDA candidate M Balraj goes to villages for the campaign.


പഞ്ചായത്ത് പര്യടനത്തിൻ്റെ ഭാഗമായി മടിക്കൈ, അജാനൂർ പഞ്ചായത്തിലെ ഗ്രാമങ്ങളിലേക്കാണ് സ്ഥാനാർഥിയുടെ വാഹനപ്രചാരണം. ഇതിന്റെ ഭാഗമായി കവല യോഗങ്ങൾക്ക് വെള്ളിയാഴ്ച രാവിലെ മടിക്കൈ അമ്പലത്തുക്കരയിൽ തുടക്കമായി.

മടിക്കൈ പഞ്ചായത്തിൽ കേന്ദ്ര പദ്ധതിയുടെ ഭാഗമായി പൂർത്തിയായ  സോളാർ പാർകിൽ ഉൽപാദിപ്പിക്കേണ്ട 200 മെഗാവാട് വൈദ്യുതി  സ്ഥലം എംഎൽഎയും മന്ത്രിസഭയിലെ രണ്ടാമൻ്റെ പിടിപ്പുകേട് കൊണ്ട് 150 മെഗാവാട് വൈദ്യുതി നഷ്ടപ്പെടുത്തിയ മന്ത്രി പൊതു ജനത്തിന് ബാധ്യതയായി മാറിയെന്നും കർഷകമോർച ജില്ലാ പ്രസിഡൻറ് വി കുഞ്ഞിക്കണ്ണൻ ബളാൽ പറഞ്ഞു

സർകാർ ഭൂമി കൈയേറി സ്വന്തക്കാർ വീതം വെച്ച് കൊടുക്കുന്ന ജോലിയാണ് ഇപ്പോൾ  ബ്രാഞ്ച് സെക്രടറിമാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മടിക്കൈ അമ്പലത്തുകരയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.

ബിജെപി മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് പി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പൂത്തങ്കാൽ, കാഞ്ഞിരപൊയിൽ, കോതോട്ട് പാറ, മുന്ന് റോഡ്, എരിക്കുളം, ബങ്കളം, അടുക്കത്ത് പറമ്പ്, മേക്കാട്ട്, കാലിച്ചാംപെതി എന്നി സ്ഥലങ്ങളിലും അജാനൂർ പഞ്ചായത്തിൽ രാംനഗർ, മാവുങ്കാൽ, വെള്ളിക്കോത്ത്, വേലാശ്വരം, രാവണീശ്വരം, തണ്ണോട്ട്, മഡിയൻ, മാണിക്കോത്ത്, പടിഞ്ഞാറക്കര, കൊളവയൽ, പൊയ്യക്കര, കിഴക്കുംകര, വന്ദേമാതരം (പുതിയകണ്ടം) പള്ളോട്ട് എന്നി സ്ഥലങ്ങളിലുമാണ് കവല യോഗങ്ങൾ നടത്തിയത്. 

അതാത് പ്രദേശങ്ങളിലെ കടകളിലും പൊതുജനങ്ങളോടും വോട് അഭ്യർഥിക്കുകയും ചെയ്തു. വിവിധ യോഗങ്ങളിൽ മണ്ഡലം പ്രസിഡൻറ് എൻ മധു, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഇ കൃഷ്ണൻ, ജില്ലാ  സെക്രടറി കെ ശോഭന എച്ചിക്കാനം, മണ്ഡലം ജനറൽ സെക്രടറി എം പ്രശാന്ത്, ന്യൂനപക്ഷ മോർച ജില്ലാ പ്രസിഡന്‍റ് റോയി ജോസഫ്, ജില്ലാ കമിറ്റി അംഗങ്ങളായ രവീന്ദ്രൻ മാവുങ്കാൽ, എ കെ സുരേഷ്, എം പ്രദീപൻ, അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ് എം വി മധു, വൈസ് പ്രസിഡൻ്റ്  മിഥില പ്രസാദ്, ഗംഗാധരൻ രംനഗർ, മടിക്കൈ പഞ്ചായത്ത് ജനറൽ സെക്രടറി എം പ്രകാശൻ എച്ചിക്കാനം എന്നിവർ സംസാരിച്ചു.

Keywords: Kanhangad, Kasaragod, Kerala, News, Niyamasabha-Election-2021, Candidate, Ajanur, Madikai, Election, MLA, President, BJP, Panchayath, NDA candidate M Balraj goes to villages for the campaign.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?