സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഹൈകോടതിയില്‍


കേരളം (www.evisionnews.co): സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി ഇന്ന് ഹൈക്കോടതയില്‍ ഹര്‍ജി സമര്‍പ്പിക്കും. ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഇന്ന് ഉച്ചയ്ക്ക് തന്നെ ഹര്‍ജി പരിഗണിക്കുമെന്നാണ് വിവരം. ഇന്ന് കോടതിക്ക് അവധി ദിവസമാണെങ്കിലും അസാധാരണ നീക്കമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് തന്നെ കേസ് കേള്‍ക്കണമെന്ന സ്ഥാനാര്‍ത്ഥികളുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിഭാഷകരായ ശ്രീകുമാറും രാം കുമാറും ആണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. പത്തു മണിയോടെ ഹര്‍ജി ഫയല്‍ ചെയ്യും. ഒരു മണിയോടെ വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി വിധി അനുകൂലമായില്ലെങ്കില്‍ ബിജെപി സുപ്രിം കോടതിയെ സമീപിച്ചേക്കും.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?