പാര്‍വതിയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മമ്മൂട്ടി

കൊച്ചി: (www.kasargodvartha.com 08.03.2021) നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്നു. 'പുഴു' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. 'വനിതാ ദിനാശംസകള്‍, ഇതാണ് ഞങ്ങളുടെ പുതിയ സിനിമ'- എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. ഉയരേ എന്ന സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു റത്തീന.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty, Parvathy, Mammootty and Parvathy team up for the first time; Released the name of the movie

വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും സിന്‍-സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ് ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടിയുടെ ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ഹര്‍ഷാദും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച സുഹാസുമാണ് പുഴുവിന് തിരക്കഥയൊരുക്കുന്നത്. ഹര്‍ഷാദിന്റേതാണ് കഥ.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty, Parvathy, Mammootty and Parvathy team up for the first time; Released the name of the movie

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty, Parvathy, Mammootty and Parvathy team up for the first time; Released the name of the movie

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?