മഞ്ചേശ്വരത്ത് പ്രചാരണം ശക്തമാക്കി മുന്നണികൾ
ഉപ്പള: (www.kasargodvartha.com 16.03.2021) ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ മുന്നണികൾ വോടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.
എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ തിങ്കളാഴ്ച രാവിലെ പുത്തിഗെയിലെ മുഹിമ്മാത് സന്ദർശിച്ചായിരുന്നു പ്രചാരണത്തിന് തുടക്കമിട്ടത്. തുടർന്ന് മംഗൽപാടി പഞ്ചായത്തിലെ വോടർമാരെ കണ്ടു. രക്തസാക്ഷി അബൂബകർ സിദ്ദിഖിന്റെ സഹോദരിയുടെ വിവാഹ വേദിയിലെത്തി. കുബന്നൂർ, ജോടുക്കൽ, ബേക്കൂർ, മണ്ണംകുഴി, കണ്ണാടിപ്പാറ, പെരിങ്കടി, സോങ്കൽ, ഷിറിയ, മുട്ടം എന്നിവിടങ്ങളിൽ വിടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണയും അഭ്യർഥിച്ചു. ഡോ. വി പി പി മുസ്‌തഫ, രവീന്ദ്ര ഷെട്ടി, മൊയ്തീൻ ബന്തിയോട്, സ്വാദിഖ് ചെറുഗോളി, ഫാറൂഖ് ഷിറിയ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
യു ഡി എഫ് സ്ഥാനാർഥി എകെഎം അശ്‌റഫ് തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരം മേഖലകളിലെ ആത്മീയ നേതാക്കളായ സയ്യിദ് അത്വാഉള്ള തങ്ങൾ ഉദ്യാവർ, പൊസോട്ട് സയ്യിദ് അബ്ദുർ റഹ്‌മാൻ ശഹീർ തങ്ങൾ, സയ്യിദ് ജലാൽ തങ്ങൾ എന്നിവരെ കണ്ട് അനുഗ്രഹം തേടി. മുസ്ലീം ലീഗിന്റെ പഴയ കാല നേതാക്കളെയും സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം വിവിധ പഞ്ചായത്ത് കൺവെൻഷനുകളിൽ സംബന്ധിച്ചു. വോർക്കാടി, കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കൺവെൻഷനുകളിലാണ് പങ്കെടുത്തത്. കുമ്പള നഗരത്തിൽ സ്ഥാനാർഥിയെ ആനയിച്ച് പ്രകടനവും നടത്തി.
ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ മുഴുവൻ സമയവും അദ്ദേഹത്തിൻറെ സാന്നിധ്യം മഞ്ചേശ്വരത്ത് ഉണ്ടാവില്ല. തിങ്കളാഴ്ച സുരേന്ദ്രൻ കോന്നിയിലായിരുന്നു പ്രചാരണം നടത്തിയത്. സുരേന്ദ്രന്റെ അഭാവത്തിലും ആവേശത്തിന് ഒട്ടും കുറവ് വരുത്താതെ വീടുകൾ കയറിയുള്ള പ്രചാരണത്തിലാണ് പ്രവർത്തകർ.
Keywords: Kasaragod, Manjeshwaram, Kerala, News, Niyamasabha-Election-2021, Campaign, Political Party, Puthige, LDF, BJP, Muslim-league, UDF, K.Surendran, Muhimmath, Kumbala, Vorkady, Puthige, political parties intensify the campaign in Manjeshwar.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment