സ്പെക്ട്രം ഓഫ് ലാഫര്‍; മൂന്ന് മിനിറ്റില്‍ വേറിട്ട മോഹന്‍ലാല്‍ ചിരികള്‍; വിഡിയോ വൈറല്‍
കൊച്ചി: (https://ift.tt/3c0v1ip) മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ മൂന്ന് മിനിറ്റിലുള്ള വേറിട്ട ചിരികള്‍ ചേര്‍ത്തുകൊണ്ടുള്ള വിഡിയോ വൈറലാകുന്നു. പ്രിയതാരത്തിനായി സിനിഡോട് എന്ന യൂട്യൂബ് ചാനല്‍ തയ്യാറാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വിഡിയോയുടെ പേര്.
മോഹന്‍ലാല്‍ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില 'ചിരി' നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. തിരനോട്ടം മുതല്‍ മരക്കാര്‍ വരെയുള്ള മോഹന്‍ലാല്‍ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികള്‍ വിഡിയോയില്‍ കാണാം.
Powered by Info News For You

Comments
Post a Comment