ലെബനന്‍, ദക്ഷിണാഫ്രിക എന്നിവയുള്‍പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്കുള്ള യാത്രാവിലക്ക് നീട്ടി സുപ്രീം കമിറ്റി
മസ്‌കത്: (https://ift.tt/3eyQged) യാത്രക്കാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാന്‍ സുപ്രീം കമിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ലെബനന്‍, ദക്ഷിണാഫ്രിക എന്നിവയുള്‍പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഒമാനിലേക്കുള്ള യാത്രാവിലക്ക് സുപ്രീം കമിറ്റി നീട്ടിയത്.
ടാന്‍സാനിയ, സിയറ ലിയോണ്‍, ലെബനന്‍, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക, ബ്രസീല്‍, സുഡാന്‍, ഗ്വിനിയ എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ഈ 10 രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും വിലക്കിയിട്ടുണ്ട്. എന്നാല്‍ നയാത്രജ്ഞര്‍, ഒമാന്‍ സ്വദേശികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ 15 ദിവസത്തേക്ക് താത്കാലിക പ്രവേശന നിരോധനം ഒമാന്‍ സുപ്രിം കമിറ്റി ഏര്‍പ്പെടുത്തിയിരുന്നു. ഈ താത്കാലിക നിരോധനമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്.
Keywords: Top-Headlines, News, World, Gulf, Oman, Muscut, Covid-19: Supreme Committee extends ban on 10 countriesPowered by Info News For You

Comments
Post a Comment