കോവിഡ് വ്യാപനം; അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക
ബംഗളൂരു: (www.kvartha.com 19.03.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. ശനിയാഴ്ച മുതല്‍ നെഗറ്റീവ് സര്‍ടിഫികറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുവെന്ന തീരുമാനത്തിലാണ് അധികൃതര്‍. കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപോര്‍ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ വെള്ളിയാഴ്ച തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി വെള്ളിയാഴ്ച ഒരു ദിവസത്തേക്ക് ഇളവ് നല്‍കി. ശനിയാഴ്ച മുതല്‍ ദിവസേന അതിര്‍ത്തി കടന്നു പോകുന്നവര്‍ക്ക് പോലും പരിശോധന റിപോര്‍ട് നിര്‍ബന്ധമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Keywords: Bangalore, News, National, COVID-19, Border, Student, Travel, Police, Covid 19; Karnataka tightens border checks again
Powered by Info News For You

Comments
Post a Comment