ഇനി പഠിക്കാന്‍ എന്തെളുപ്പം! കരികുലം അടിസ്ഥാനമാക്കിയുള്ള കോമിക് പുസ്തകങ്ങള്‍ പുറത്തിറക്കി എന്‍ സി ഇ ആര്‍ ടി
ന്യൂഡെല്‍ഹി: (https://ift.tt/3rwugmJ) പഠനം രസകരമാക്കാന്‍ കോമിക് പുസ്തകങ്ങള്‍ പുറത്തിറക്കി എന്‍ സി ഇ ആര്‍ ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാലാണ് എന്‍ സി ഇ ആര്‍ ടി പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറക്കിയത്.
രാജ്യത്തെ സി ബി എസ് ഇ സ്‌കൂളുകളിലെ നൂറുകണക്കിന് അധ്യാപകര്‍ ചേര്‍ന്നാണ് 100 ലധികം പുസ്തകങ്ങള്‍ തയ്യാറാക്കിയത്. പാഠഭാഗങ്ങള്‍ക്കൊപ്പം വര്‍ക് ഷീറ്റുകളും ഉണ്ട്. 3 മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള കരികുലത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. 16 വിഷയങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തങ്ങള്‍ diksha.gov.in വെബ് സൈറ്റ് വഴി ലഭ്യമാകും.
Powered by Info News For You

Comments
Post a Comment