വീടിന്റെ മുന്നില്‍ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി അര്‍ധ സഹോദരി; അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മകനു ജീവപര്യന്തം കഠിനതടവ്


നെയ്യാറ്റിന്‍കര: (https://ift.tt/2QpwfN4) മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ മകനു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും. പെരുമ്പഴുതൂര്‍ തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീലതയെ (44) കൊലപ്പെടുത്തിയ കേസില്‍ മോനു എന്നു വിളിക്കുന്ന മണികണ്ഠനെ (24) ആണ് നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ കോടതി ജഡ്ജി എസ് സുഭാഷ് ശിക്ഷിച്ചത്. 

2018 ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കൊലപാതകം. മണികണ്ഠന്‍, ശ്രീലതയെ വീടിന്റെ മുന്നില്‍ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ചവിട്ടുകയും വടി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി പ്രതിയുടെ അര്‍ധ സഹോദരി അന്നു പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതാണു കേസില്‍ നിര്‍ണായകമായത്. 

News, Kerala, Neyyattinkara, Police, Case, Crime, Punishment, Mother, Son, Judge, Liquor, Young man gets life sentence in 44-year-old murder case


മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു കോടതി കണ്ടെത്തി. ശ്രീലതയെ മര്‍ദിക്കുന്നതു കണ്ട രണ്ടാം ഭര്‍ത്താവ് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രതി കിണറ്റില്‍ നിന്നു വെള്ളം കോരുന്ന ഇരുമ്പ് ബകറ്റും വടിയും ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. രണ്ടു തവണ വിവാഹിതയായ ശ്രീലതയുടെ ആദ്യ ഭര്‍ത്താവ് വിക്ടറിലുള്ള മകനാണ് മണികണ്ഠന്‍.

Keywords: News, Kerala, Neyyattinkara, Police, Case, Crime, Punishment, Mother, Son, Judge, Liquor, Young man gets life sentence in 44-year-old murder case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?