കസ്റ്റഡിയില്‍ ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം, ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന വാഗ്ദാനം; സിഎഎ വിരുദ്ധ സമര പോരാളി അഖില്‍ ഗോഗോയ്

ഗുവാഹത്തി: (www.kvartha.com 24.03.2021) എന്‍ഐഎ കസ്റ്റഡിയില്‍ വച്ച് ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി സിഎഎ വിരുദ്ധ സമര പോരാളി അഖില്‍ ഗോഗോയ്. ജയിലില്‍ നിന്ന് അയച്ച കത്തിലാണ് ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി അനുമതിയില്ലാതെ 2019 ഡിസംബര്‍ 18ന് അഖില്‍ ഗോഗോയിയെ ഡെല്‍ഹിയിയിലേക്ക് കൊണ്ടുപോയതായും അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ സംഘടനയായ റൈജോര്‍ ദാല്‍ പുറത്തുവിട്ട കത്തില്‍ പറയുന്നു. 

എന്‍ഐഎ ആസ്ഥാനത്ത്, തന്നെ ലോകപ് നമ്പര്‍ 1 ല്‍ പാര്‍പ്പിച്ചു, ഒരു വൃത്തികെട്ട പുതപ്പ് മാത്രമാണ് തനിക്ക് നല്‍കിയതെന്നും 34 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ താന്‍ തറയില്‍ കിടന്നതായും ഗോഗോയ് പറയുന്നു. ചോദ്യം ചെയ്യലിനിടെ ആര്‍എസ്എസില്‍ ചേര്‍ന്നാല്‍ തല്‍ക്ഷണ ജാമ്യം നല്‍കാമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായും അദ്ദേഹം കത്തില്‍ പറയുന്നു.

News, National, Custody, RSS, Bail, NIA, Jail, Letter, Court, Akhil Gogoi alleges torture in custody, claims NIA offered bail if he joined RSS

Keywords: News, National, Custody, RSS, Bail, NIA, Jail, Letter, Court, Akhil Gogoi alleges torture in custody, claims NIA offered bail if he joined RSS


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?