ഓടിക്കൊണ്ടിരുന്ന മിനി വാനിന് തീ പിടിച്ചു; കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: (www.kvartha.com 04.03.2021) ഓടികൊണ്ടിരുന്ന മിനി വാൻ തീപ്പിടിച്ച് കത്തിനശിച്ചു. വാനിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലികറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം ഒലിപ്രം പതിനാലാം മൈലിലാണ് ബുധനാഴ് രാവിലെ ആറുമണിയോടെ വാൻ കത്തിനശിച്ചത്. വള്ളിക്കുന്ന് സ്വദേശി ചുറ്റാം വീട്ടിൽ മുഹമ്മദ് റാഫിയുടെ വാനാണ് കത്തിനശിച്ചത്. വാഹനത്തിലുണ്ടായിരുന്ന റാഫിയടക്കമുള്ള അഞ്ചംഗ കുടുംബം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

News, Kerala, Malappuram, Vehicles, Fire, Passengers, State, Running vehicle, Caught fire, Miraculous escapes,


വാൻ ഒലിപ്രം പതിനാലാം മൈൽ എത്തുന്നതിന് മുൻപ് വയർ കരിഞ്ഞുള്ള ദുർഗന്ധം വന്നിരുന്നു. തുടർന്ന് വാഹനം ഓടിച്ച റാഫി പുറത്തേക്ക് ഇറങ്ങി പരിശോധിക്കുന്നതിനിടെ തീ ആളി പടരുകയായിരുന്നു. ഉടൻ തന്നെ ഭാര്യയേയും മക്കളെയും വാഹനത്തിൽ നിന്ന് ഇറക്കുകയും ചെയ്തു.

റാഫിയും ഭാര്യ ജംശീന മക്കളായ മുഹമ്മദ് റെമീസ്, മുഹമ്മദ് റിശാൽ, മുഹമ്മദ് റിദാൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അത്താണിക്കൽ നിന്ന് റാഫിയുടെ ഭാര്യയായ ജംശീനയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. തീ പിടിച്ചത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ആണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തി നശിച്ചിരുന്നു.

Keywords: News, Kerala, Malappuram, Vehicles, Fire, Passengers, State, Running vehicle, Caught fire, Miraculous escapes, Running vehicle caught fire; miraculous escapes for passengers. 

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?